---
title: "#SangeethaNatakaAkademi | സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്ര കലാസമിതി രൂപീകരിച്ചു "
english_title: "#District #Central #KalaSamiti #formed #leadership #SangeethaNatakaAkademi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165966/district-central-kalasamiti-formed-leadership-sangeethanatakaakademi"
published_at: "2023-11-29T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65676bcc50d70_academi.jpg"
keywords: []
---

# #SangeethaNatakaAkademi | സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്ര കലാസമിതി രൂപീകരിച്ചു 

> **Lead Summary:** **വടകര: [ **കോഴിക്കോട് ജില്ലയിലെ കലാസമിതികളെ സജീവമാക്കുന്നതിനും കേരള സംഗീത നാടക അക്കാദമിയിൽ റജിസ്റ്റർ ചെയ്യുന്നതിനും കലാകാരന്മാരുടെ ഡിജിറ്റൽ ഡാറ്റാ ശേഖരണത്തിനുമായി സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്ര കലാസമിതി രൂപീകരിച്ചു.

## Article Content

**വടകര: [ **കോഴിക്കോട് ജില്ലയിലെ കലാസമിതികളെ സജീവമാക്കുന്നതിനും കേരള സംഗീത നാടക അക്കാദമിയിൽ റജിസ്റ്റർ ചെയ്യുന്നതിനും കലാകാരന്മാരുടെ ഡിജിറ്റൽ ഡാറ്റാ ശേഖരണത്തിനുമായി സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്ര കലാസമിതി രൂപീകരിച്ചു.

അക്കാദമി നിർവ്വാഹക സമിതി അംഗം വിടി മുരളി പ്രസിഡന്റും സുനിൽതിരുവങ്ങൂർ സെക്രട്ടറിയായും അനിൽ ആയഞ്ചേരി, ടിപി കുഞ്ഞിരാമൻ, സജീവൻ ചോറോട്, മധു മാങ്കൂട്ടിൽ എന്നിവർ അംഗങ്ങളുമായാണ് കമ്മറ്റി നിലവിൽ വന്നത്.

ജില്ലയിലെ കലാസമിതി പ്രതിനിധികളെ താലൂക്ക് അടിസ്ഥാനത്തിൽ വിളിച്ചുചേർക്കാൻ കേന്ദ്രകലാ സമിതിയുടെ ആദ്യയോഗം തീരുമാനിച്ചു. വടകര താലൂക്കിലെ യോഗം ഡിസംബർ 12 ന് വടകരയിലും കൊയിലാണ്ടി താലൂക്കിലെ യോഗം 13 ന് പൂക്കാട് കലാലയത്തിലും നടക്കും.

യോഗത്തിൽ വിടി.മുരളി അധ്യക്ഷനായി. അനിൽ ആയഞ്ചേരി, സജീവൻ ചോറോട്, എന്നിവർ സംസാരിച്ചു. സുനിൽതിരുവങ്ങൂർ സ്വാഗതം പറഞ്ഞു.

ജില്ലയിലെ എല്ലാ കലാസമിതികളും സംഗീത നാടക അക്കാദമിയിൽ അഫിലിയേറ്റ് ചെയ്യണമെന്നും താലൂക്ക് തലയോഗങ്ങളിൽ കലാസമിതി പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും വി.ടി.മുരളി പറഞ്ഞു. വിവരങ്ങൾക്ക് ഫോൺ: 9895421009,9496439969

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165966/district-central-kalasamiti-formed-leadership-sangeethanatakaakademi)