---
title: "#ArtFestival | തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം മേമുണ്ടക്ക് കലാകിരീടം "
english_title: "#Thotannur #SubDistrict #School #ArtFestival #Memunda"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165975/thotannur-subdistrict-school-artfestival-memunda"
published_at: "2023-11-29T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656770e755225_art.jpg"
keywords: []
---

# #ArtFestival | തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം മേമുണ്ടക്ക് കലാകിരീടം 

> **Lead Summary:** **വടകര: [ **കഴിഞ്ഞ ദിവസം കടമേരി ആർ എ സി എച്ച് എസ് എസ് ൽ വച്ചു നടന്ന തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് ഓവറോൾ കിരീടം.

## Article Content

**വടകര: [ **കഴിഞ്ഞ ദിവസം കടമേരി ആർ എ സി എച്ച് എസ് എസ് ൽ വച്ചു നടന്ന തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് ഓവറോൾ കിരീടം.

യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി ജനറൽ വിഭാഗത്തിൽ മേമുണ്ട സ്കൂൾ ഓവറോൾ കരസ്ഥമാക്കി. മത്സരം നടന്ന മൂന്ന് വിഭാഗങ്ങളിലും ഓവറോൾ നേടുക എന്ന ചരിത്ര വിജയമാണ് മേമുണ്ട കരസ്ഥമാക്കിയത്.

യു പി വിഭാഗം അറബിക് കലോത്സവത്തിലും, ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതോത്സവത്തിലും മേമുണ്ട സ്കൂളിനാണ് ഓവറോൾ ലഭിച്ചത്. നിരവധി വർഷങ്ങളായി തുടർച്ചയായി മേമുണ്ട സ്കൂൾ കലോത്സവത്തിൽ ഓവറോൾ നിലനിർത്തുകയാണ്.

പേരാമ്പ്രയിൽ വച്ച് നടക്കുന്ന ജില്ല സ്കൂൾ കലോത്സവത്തിൽ മേമുണ്ടയിലെ 300 ഓളം പ്രതിഭകൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരക്കും.

മേമുണ്ടക്ക് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും, പരിശീലകരെയും പിടിഎ യും മാനേജ്മെന്റും ചേർന്ന് അഭിനന്ദിച്ചു.

വിവിധ വിഭാഗങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവർ

എൽ പി ജനറൽ

1) ചെമ്മരത്തൂർ ഡബ്ല്യൂ എൽ പി എസ്

2) മയ്യന്നൂർ എൽ പി എസ്

3) ആറങ്ങോട്ട് എം എൽ പി സ്കൂൾ

യു പി ജനറൽ

1) മേമുണ്ട എച്ച് എസ് എസ് & വള്ളിക്കാട് യു പി എസ്

2) കീഴാൾ ഡി വി യു പി എസ് & കീഴാൾ യു പി എസ്

3) എം സി എം യു പി സ്കൂൾ മയ്യന്നൂർ & ചീക്കിലോട് യു പി എസ് & കാർത്തികപ്പള്ളി

യു പി എസ് എച്ച് എസ് ജനറൽ

1) മേമുണ്ട എച്ച് എസ് എസ്

2) എംജെയ് വി എച്ച് എസ് എസ് വില്ല്യാപ്പള്ളി

3) എസ് എൻ എച്ച് എസ് എസ് തിരുവള്ളൂർ

എച്ച് എസ് എസ് ജനറൽ

1) മേമുണ്ട എച്ച് എസ് എസ്

2) ആർ എ സി എച്ച് എസ് എസ് കടമേരി

3) എംജെയ് വി എച്ച് എസ് എസ് വില്ല്യാപ്പള്ളി

യു പി സംസ്‌കൃതം

1) വില്ല്യാപ്പള്ളി യു പി എസ് & കീഴാൾ യു പി എസ്

2) ചീക്കിലോട് യു പി എസ്

3) കാർത്തികപ്പള്ളി യു പി & കീഴാൾ ഡി വി യു പി

എച്ച് എസ് സംസ്‌കൃതം

1) മേമുണ്ട എച്ച് എസ് എസ്

2) റഹ്മാനിയ എച്ച് എസ് എസ് ആയഞ്ചേരി

3) എസ് എൻ എച്ച് എസ് എസ് തിരുവള്ളൂർ

യു പി അറബിക്

1) മേമുണ്ട എച്ച് എസ് എസ്

2) കടമേരി യു പി എസ്

3) ചീക്കിലോട് യു പി എസ് & റഹ്മാനിയ എച്ച് എസ് എസ് ആയഞ്ചേരി

എച്ച് എസ് അറബിക്

1) ആർ എ സി എച്ച് എസ് എസ് കടമേരി

2) എംജെയ് വി എച്ച് എസ് എസ് വില്ല്യാപ്പള്ളി

3) എസ് എൻ എച്ച് എസ് എസ് തിരുവള്ളൂർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165975/thotannur-subdistrict-school-artfestival-memunda)