---
title: "#GraduationCeremony | ബിരുദ ദാന ചടങ്ങ്; ഡിസംബർ ഒന്നിന് ചോമ്പാല സിഎസ് ഐ ക്രിസ്ത്യൻസ് മുള്ളൻ വിമൻസ് കോളേജിൽ "
english_title: "#Graduation #Ceremony #December #Chompala #CSIChristiansMullenWomen'sCollege"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/166084/graduation-ceremony-december-chompala-csichristiansmullenwomenscollege"
published_at: "2023-11-30T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656848dfd27bc_clg.jpg"
keywords: []
---

# #GraduationCeremony | ബിരുദ ദാന ചടങ്ങ്; ഡിസംബർ ഒന്നിന് ചോമ്പാല സിഎസ് ഐ ക്രിസ്ത്യൻസ് മുള്ളൻ വിമൻസ് കോളേജിൽ 

> **Lead Summary:** **വടകര: [ **ചോമ്പാല സിഎസ് ഐ ക്രിസ്ത്യൻസ് മുള്ളൻ വിമൻസ് കോളേജിൽ 2020 - 2023 ബാച്ച് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഡിസംബർ ഒന്നിന് നടക്കുമെന്ന് കോളേജ് അധികൃതർ വടകരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**വടകര: [ **ചോമ്പാല സിഎസ് ഐ ക്രിസ്ത്യൻസ് മുള്ളൻ വിമൻസ് കോളേജിൽ 2020 - 2023 ബാച്ച് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഡിസംബർ ഒന്നിന് നടക്കുമെന്ന് കോളേജ് അധികൃതർ വടകരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചടങ്ങിൽ സി എസ് ഐ മലബാർ ഡയോസിസ് ബിഷപ്പ് റൈറ്റ് വൈറ്ൻ്റ് ഡോക്ടർ റോയ്സ് മനോജ് മുഖ്യാതിഥിയായി പങ്കെടുക്കും. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയെ ചടങ്ങിൽ വച്ച് ആദരിക്കും.

ഡോക്ടർ എമി മാത്യു ബിരുദ ദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഡിസംബർ 2, 3 തീയതികളിലായി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാറും കോളേജിൽ നടക്കും.

മാധ്യമങ്ങൾ സംസ്കാരം സമൂഹം എന്ന വിഷയത്തെ കുറിച്ച് ഡോക്ടർ മുഹമ്മദ് ഷെഫീഖ്, ഡോക്ടർ ആൻ്റം ഫർണാണ്ടസ്, ഡോക്ടർ അപർണ നന്ദകുമാർ, ഡോക്ടർ അരുൺ ലാൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വാർത്ത സമ്മേളനത്തിൽ എസ് ജിത, പി പ്രസ്മിത, ഹരിപ്രിയ, കെ ശബിന എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/166084/graduation-ceremony-december-chompala-csichristiansmullenwomenscollege)