---
title: "വടകരയിലെ തീപിടുത്തം; ജനങ്ങൾക്ക് പരിഭ്രാന്തി വേണ്ടെന്ന് മന്ത്രി കെ.രാജൻ "
english_title: "Vadakara fire; Minister K Rajan said that people should not panic"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16619/vadakara-fire-minister-k-rajan-said-that-people-should-not-panic"
published_at: "2021-12-17T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bcbb7bb7969_k-rajan.jpg"
keywords: []
---

# വടകരയിലെ തീപിടുത്തം; ജനങ്ങൾക്ക് പരിഭ്രാന്തി വേണ്ടെന്ന് മന്ത്രി കെ.രാജൻ 

> **Lead Summary:** **വടകര: **താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തിൽ വിലപ്പെട്ട രേഖകൾ നശിച്ചതിന്റെ പേരിൽ ജനങ്ങൾക്ക് പരിഭ്രാന്തി വേണ്ടെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. കത്തി നശിച്ച ഓഫീസ് സന്ദർശിച്ചതിനുശേഷം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയയും യോഗതീരുമാനം അറിയിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**വടകര: **താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തിൽ വിലപ്പെട്ട രേഖകൾ നശിച്ചതിന്റെ പേരിൽ ജനങ്ങൾക്ക് പരിഭ്രാന്തി വേണ്ടെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. കത്തി നശിച്ച ഓഫീസ് സന്ദർശിച്ചതിനുശേഷം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയയും യോഗതീരുമാനം അറിയിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2019 മുതൽ രേഖകൾ സ്‌കാൻ ചെയ്ത് ഡിജിറ്റലൈസ് ചെയ്താണ് സൂക്ഷിക്കുന്നത്. എന്നാൽ പട്ടയങ്ങൾ അടക്കമുള്ള പഴയ പല രേഖകളും കത്തിനശിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്കവേണ്ടതില്ല. തിങ്കളാഴ്ചമുതൽ ഓഫിസ് താൽകാലികമായി പ്രവർത്തിക്കുന്ന ഇപ്പോഴത്തെ ട്രഷറി കെട്ടിടത്തിൽ ഹെൽപ് ഡസ്‌ക് തുടങ്ങും.

തീപിടുത്തവുമായി ബന്ധപ്പെട്ട ജനങ്ങളുടെ എല്ലാ വിഷയങ്ങളും ഇവിടെ ദൂരീകരിക്കും. ഇവിടെയും തീരുമാനമാകാത്ത വിഷയങ്ങൾ പരിഹരിക്കാൻ മന്ത്രിയടക്കം പങ്കെടുക്കുന്ന അദാലത്തും 2018ലെ പ്രളയകാലത്ത് രേഖകൾ നഷ്ടമായവർക്ക് നൽകിയതുപോലുള്ള നടപടികളും എടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16619/vadakara-fire-minister-k-rajan-said-that-people-should-not-panic)