മണിയൂർ: (vatakaranews.in) കേന്ദ്ര സർക്കാരിനെതിരേയും നരേന്ദ്ര മോദിക്കെതിരേയും പിണറായി സർക്കാർ പറഞ്ഞ് പരത്തുന്നത് പെരുംനുണകൾ മാത്രമാണെന്ന കാര്യം കേന്ദ്ര മന്ത്രി നിർമ്മല സീതരാമൻ്റെ വിശദീകരണത്തോടെ കേരള ജനതയ്ക്ക് ബോധ്യമായെന്ന് ബി ജെ പി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യർ പറഞ്ഞു.


പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മണിയൂർ ചങ്ങരോത്ത് താഴയിൽ നടന്ന എൻഡിഎ ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്ദീപ് ജി വാര്യർ.
ഏരിയ പ്രസിഡന്റ് സജിത്ത് പൊറ്റുമ്മൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ ടി.രനീഷ് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം സെക്രട്ടറി വിജിത്ത് സി, മണ്ഡലം ഉപാദ്ധ്യക്ഷൻ ദിലീപ് ഒ.പി , മണ്ഡലം സെക്രട്ടറി ശ്രീജിത കെ., മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഭരതൻ മാസ്റർ, പ്രബേഷ് പൊന്നക്കാരി, മണ്ഡലം പ്രസിഡന്റ് രജീഷ് മാങ്ങിൽകൈ, കർഷക മോർച്ച സംസ്ഥാന സമതി അംഗം കെ.കെ. മോഹനൻ , ജില്ലാകമ്മറ്റി അംഗം ഗോപാലൻ മാസ്റ്റർ, ബൂത്ത് പ്രസിഡന്റ് രാജേഷ് പി.ടി എന്നിവർ സംസാരിച്ചു.
#Kerala #Modi #Pinarayi #spreads #lies #SandeepGWarrier