---
title: "പ്രണയക്കൊലയുടെ ഞെട്ടല്‍ മാറാതെ തിക്കോടി ഗ്രാമം ;  കൃഷ്ണപ്രിയക്ക് പിന്നാലെ നന്ദുവും"
english_title: " The young man who set the young woman on fire in Thikkodi also died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16677/the-young-man-who-set-the-young-woman-on-fire-in-thikkodi-also-died"
published_at: "2021-12-18T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd7b68e6e89_nandu -krishna priya .jpg"
keywords: []
---

# പ്രണയക്കൊലയുടെ ഞെട്ടല്‍ മാറാതെ തിക്കോടി ഗ്രാമം ;  കൃഷ്ണപ്രിയക്ക് പിന്നാലെ നന്ദുവും

> **Lead Summary:** പയ്യോളി : യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചതോടെ പ്രണയക്കൊലയുടെ ഞെട്ടല്‍ മാറാതെ തിക്കോടി ഗ്രാമം. ഇന്നലെ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ക്കണ്ട ദൃശ്യങ്ങള്‍ നാട്ടുകാരുടെ നടക്കുന്നതായിരുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലായിരുന്നു പ്രദേശം.

## Article Content

പയ്യോളി : യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചതോടെ പ്രണയക്കൊലയുടെ ഞെട്ടല്‍ മാറാതെ തിക്കോടി ഗ്രാമം. ഇന്നലെ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ക്കണ്ട ദൃശ്യങ്ങള്‍ നാട്ടുകാരുടെ നടക്കുന്നതായിരുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലായിരുന്നു പ്രദേശം.

തിക്കോടി റെയില്‍വെ സ്‌റ്റേഷന് സമീപം താമസിക്കുന്ന കാട്ടുവയലില്‍ മനോജിന്റെ മകള്‍ കൃഷ്ണ പ്രിയ (22) ആണ് ഇന്നലെ വൈകീട്ടോടെയായിരുന്നു മരണപ്പെട്ടത്. സുഹൃത്തും നാട്ടുകാരനുമായ നന്ദു എന്ന നന്ദകുമാറാണ് കൃഷ്ണപ്രിയയെ തീ കൊളുത്തിയത്. കൃഷ്ണപ്രിയയെ തീ കൊളുത്തുന്നതിനിടെ നന്ദകുമാറിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കൃഷ്്ണ പ്രിയയുടെ മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ ഇന്ന് രാവിലെയോടെ നന്ദകുമാറും മരണപ്പെടുകയായിരുന്നു.

തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കൃഷ്ണപ്രിയ തന്നില്‍ നിന്നകന്നു പോകുമോ എന്ന സംശയമാണ് നന്ദകുമാറിനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. നാട്ടില്‍ നിര്‍മാണത്തൊഴിലാളിയായിരുന്നു നന്ദകുമാര്‍. പുറംവേദന കാരണം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കൃഷ്ണപ്രിയ. പഠനത്തില്‍ മിടുക്കി. പ്ലസ്ടുവും ഡിഗ്രിയും എം.സി.എ.യും കഴിഞ്ഞു.

ഡിസംബര്‍ ഒമ്പതിന് തിക്കോടി പഞ്ചായത്തില്‍ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായാണ് താത്കാലിക ജോലി ലഭിച്ചത്. അച്ഛന്‍ മനോജന് ഹൃദയസംബന്ധമായ അസുഖം കാരണം ഏറെ ബുദ്ധിമുട്ടുകയായിരുന്നു. കൃഷ്ണപ്രിയയെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ നന്ദ കുമാര്‍ അനുവദിച്ചിരുന്നില്ലെന്നും ജോലിക്ക് പോകുന്നത് തടയാന്‍ ശ്രമിച്ചിരുന്നുവെന്നും മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും തമ്മിലുള്ള പരിചയം തുടങ്ങുന്നതെന്നുമാണ് പുറത്തു വരുന്ന വിവരം. സുഹൃത്തുക്കള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16677/the-young-man-who-set-the-young-woman-on-fire-in-thikkodi-also-died)