---
title: "ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന്‍ റാങ്ക് ജേതാവിനെ അനുമോദിച്ചു"
english_title: " Orkatteri Merchants Association congratulates rank winner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16687/orkatteri-merchants-association-congratulates-rank-winner"
published_at: "2021-12-18T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd82c259f1f_nk anusree .jpg"
keywords: []
---

# ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന്‍ റാങ്ക് ജേതാവിനെ അനുമോദിച്ചു

> **Lead Summary:** ഓര്‍ക്കാട്ടേരി: കേരള സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയില്‍ നിന്നും രണ്ടാം റാങ്ക് നേടിയ എന്‍.കെ നാരായണന്റെ (ഷാജി ഇലക്ട്രോണിക്‌സ് ) മകള്‍ എന്‍ കെ അനുശ്രീയെ ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന്‍ അനുമോദിച്ചു.

## Article Content

ഓര്‍ക്കാട്ടേരി: കേരള സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയില്‍ നിന്നും രണ്ടാം റാങ്ക് നേടിയ എന്‍.കെ നാരായണന്റെ (ഷാജി ഇലക്ട്രോണിക്‌സ് ) മകള്‍ എന്‍ കെ അനുശ്രീയെ ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന്‍ അനുമോദിച്ചു.

യൂണിറ്റ് പ്രസിഡണ്ട് പുതിയേടത്ത് കൃഷ്ണന്‍ റാങ്ക് ജേതാവിന് ഉപഹാരം നല്‍കി.

യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ കെ റഹീം ക്യാഷ് അവാര്‍ഡ് നല്‍കി. ചടങ്ങില്‍ കെ.ഇ ഇസ്മയില്‍,എം.പി രാഘവന്‍, റിയാസ് കുനിയില്‍, ദേവദാസന്‍, ശിവദാസ് കുനിയില്‍, നവാസ് കെ.കെ,വിജേഷ് എം.കെ, ഗോപാലന്‍ ചേളൂര്‍ എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16687/orkatteri-merchants-association-congratulates-rank-winner)