---
title: "#Garbagefree | മാലിന്യമുക്തം നവകേരളം; ആയഞ്ചേരിയിൽ യൂസർഫീ 100 ശതമാനം പിരിച്ചെടുത്ത ഹരിത കർമ്മസേനയെ അനുമോദിച്ചു"
english_title: "#Garbagefree #navakeralam #congratulated #HarithaKarmasena #collecting #100percent #userfee #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/167020/garbagefree-navakeralam-congratulated-harithakarmasena-collecting-100percent-userfee-ayanchery"
published_at: "2023-12-04T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656db964ed450_garbagefree.jpg"
keywords: []
---

# #Garbagefree | മാലിന്യമുക്തം നവകേരളം; ആയഞ്ചേരിയിൽ യൂസർഫീ 100 ശതമാനം പിരിച്ചെടുത്ത ഹരിത കർമ്മസേനയെ അനുമോദിച്ചു

> **Lead Summary:** **ആയഞ്ചേരി: [** മാലിന്യമുക്തം നവകേരളം കേമ്പയിന്റെ ഭാഗമായ് ഹരിത കർമ്മസേന വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾക്ക് ഈടാക്കുന്ന യൂസർഫീ നവംബർ മാസ്തിൽ 100 ശതമാനം പിരിച്ചെടുത്ത ഹരിത കർമ്മസേനയെ പഞ്ചായത്ത് ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അനുമോദിച്ചു.

## Article Content

**ആയഞ്ചേരി: [** മാലിന്യമുക്തം നവകേരളം കേമ്പയിന്റെ ഭാഗമായ് ഹരിത കർമ്മസേന വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾക്ക് ഈടാക്കുന്ന യൂസർഫീ നവംബർ മാസ്തിൽ 100 ശതമാനം പിരിച്ചെടുത്ത ഹരിത കർമ്മസേനയെ പഞ്ചായത്ത് ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അനുമോദിച്ചു.

വീടുകളിൽ നിന്ന് 50 രൂപ വീതവും, കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 100 രൂപ വീതവുമാണ് യൂസർഫീ ശേഖരിക്കുന്നത്. ആയഞ്ചേരി പഞ്ചായത്തിൽ 6733 വീടുകളിൽ നിന്ന് 3, 41,200 രൂപയും, 540 കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 55,700 രൂപയുമാണ് നവമ്പർ മാസത്തിൽ സമാഹരിച്ചത്.

ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ എ.സുരേന്ദ്രൻ, ലിസ പുനയംകോട്ട്, അസി.സി ക്രട്ടരി രാജീവ് കുമാർ, വി.ഇ.ഒ വിപിൻ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഐശ്വര്യ, അക്കായി നാസർ, അജീഷ്, ഹരിത കർമ്മ സേന ഭാരവാഹികളായ സുനിത പുത്തലത്ത്, റീന എൻ എം, ഗീത വി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/167020/garbagefree-navakeralam-congratulated-harithakarmasena-collecting-100percent-userfee-ayanchery)