---
title: "അഴിയൂര്‍  16 ആം വാര്‍ഡില്‍ പോസ്റ്റല്‍   ആധാര്‍ സര്‍വ്വീസ് മേള നടത്തി"
english_title: " Postal in Azhiyoor 16th Ward The Aadhaar Service Fair was held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16703/postal-in-azhiyoor-16th-ward-the-aadhaar-service-fair-was-held"
published_at: "2021-12-18T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd8d6dc5dad_saalim azhiyoor.jpg"
keywords: []
---

# അഴിയൂര്‍  16 ആം വാര്‍ഡില്‍ പോസ്റ്റല്‍   ആധാര്‍ സര്‍വ്വീസ് മേള നടത്തി

> **Lead Summary:** അഴിയൂര്‍: ഗ്രാമപഞ്ചായത്ത് 16ആം വാര്‍ഡ് വികസന സമിതിയും വടകര നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷനും സംയുക്തമായി പോസ്റ്റല്‍ ആധാര്‍ സര്‍വ്വീസ് മേള നടത്തി. ആശാ വര്‍ക്കര്‍ ബേബി പി വിക്ക് ആദ്യ പോസ്റ്റല്‍ എസ് ബി എക്കൗണ്ട് ബുക്ക് നല്‍കി വടകര നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫ് പോസ്റ്റ് ആര്‍ അനുപമ മേള ഉദ്ഘാടനം ചെയ്തു.

## Article Content

അഴിയൂര്‍: ഗ്രാമപഞ്ചായത്ത് 16ആം വാര്‍ഡ് വികസന സമിതിയും വടകര നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷനും സംയുക്തമായി പോസ്റ്റല്‍ ആധാര്‍ സര്‍വ്വീസ് മേള നടത്തി. ആശാ വര്‍ക്കര്‍ ബേബി പി വിക്ക് ആദ്യ പോസ്റ്റല്‍ എസ് ബി എക്കൗണ്ട് ബുക്ക് നല്‍കി വടകര നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫ് പോസ്റ്റ് ആര്‍ അനുപമ മേള ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ തപാല്‍ വകുപ്പ് സേവനങ്ങള്‍ , ആധാര്‍ അപ്‌ഡേഷന്‍ എന്നീ സൗകര്യങ്ങള്‍ മേളയില്‍ ലഭ്യമായി. നൂറോളം പേര്‍ മേളയില്‍ പങ്കാളികളായി.

ചോമ്പാല സബ് പോസ്റ്റ് മാസ്റ്റര്‍ സുജിത്ത് എം, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സബിന്‍ ബി എസ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ബിജു, വികസന സമിതിയംഗം സര്‍ജാസ്, മന്‍ഷൂദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16703/postal-in-azhiyoor-16th-ward-the-aadhaar-service-fair-was-held)