---
title: "തീയിട്ടത് താന്‍ തെന്നയെന്ന് ആന്ധ്ര സ്വദേശി മൊഴിയില്‍ വിശ്വസിക്കാതെ അന്വേഷണം സംഘം"
english_title: " Vadakara fire. Rural SP's press conference at today evening "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16728/vadakara-fire-rural-sps-press-conference-at-today-evening"
published_at: "2021-12-18T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdaa8f90ba4_narayan photo .jpg"
keywords: []
---

# തീയിട്ടത് താന്‍ തെന്നയെന്ന് ആന്ധ്ര സ്വദേശി മൊഴിയില്‍ വിശ്വസിക്കാതെ അന്വേഷണം സംഘം

> **Lead Summary:** വടകര : താലൂക്ക് ഓഫിസിലടക്കം നാലിടത്ത് തീയിട്ടത് തന്നെയെന്ന് പിടിയിലായ ആന്ധ്ര സ്വദേശി സതീഷ് നാരായണന്‍ . താലൂക്ക് ഓഫീസിന് തീ പ്പിടിച്ച സംഭവത്തില്‍ മൊഴി പൂര്‍ണ വിശ്വാസത്തിലെടുക്കാതെ പൊലീസ്. പൊലീസ് കസ്റ്റഡിയിലായ ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണനേയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം വടകരയില്‍ തെളിവെടുപ്പ് നടത്തി.

## Article Content

വടകര : താലൂക്ക് ഓഫിസിലടക്കം നാലിടത്ത് തീയിട്ടത് തന്നെയെന്ന് പിടിയിലായ ആന്ധ്ര സ്വദേശി സതീഷ് നാരായണന്‍ . താലൂക്ക് ഓഫീസിന് തീ പ്പിടിച്ച സംഭവത്തില്‍ മൊഴി പൂര്‍ണ വിശ്വാസത്തിലെടുക്കാതെ പൊലീസ്. പൊലീസ് കസ്റ്റഡിയിലായ ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണനേയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം വടകരയില്‍ തെളിവെടുപ്പ് നടത്തി.

വടകരയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് , പൂര്‍ണ്ണമായും കത്തി നശിച്ച താലൂക്ക് , വടകര നാഷണല്‍ ഹൈവേ ഓഫീസ് , ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടം എന്നിവടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടത്തിലും തീയിട്ടത് ഇയാള്‍ തന്നെയാണെന്ന് പൊലീസ് പറയുന്നു.

ഇയാള്‍ക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. റൂറല്‍ എസ്പി ഇന്ന് വൈകിട്ട് 4ന് മാധ്യമങ്ങളെ കാണും. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടത്തിലും തീയിട്ടത് ഇയാള്‍ തന്നെയാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്.

ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറടക്കം സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്. അതേസമയം തിങ്കളാഴ്ച മുതല്‍ താത്കാലിക കെട്ടിടത്തില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കാനായി നടപടികള്‍ തുടങ്ങി.

തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16728/vadakara-fire-rural-sps-press-conference-at-today-evening)