---
title: "മൂന്ന് ഇടങ്ങളില്‍ തീ വെച്ചത് സതീഷ് തന്നെ ;  പ്രതിയുടെ  സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പരിശോധിക്കും "
english_title: " Satheesh himself set fire in three places; Defendant's social media interactions will be examined"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16750/satheesh-himself-set-fire-in-three-places-defendants-social-media-interactions-will-be-examined"
published_at: "2021-12-18T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdc543ca025_SATHEESH NARAAYAN -02 .jpg"
keywords: []
---

# മൂന്ന് ഇടങ്ങളില്‍ തീ വെച്ചത് സതീഷ് തന്നെ ;  പ്രതിയുടെ  സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പരിശോധിക്കും 

> **Lead Summary:** വടകര : വടകരയില്‍ നടന്ന മൂന്ന് തീ പിടുത്തത്തിന് പിന്നിലും സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ യുവാവാണ് എന്ന ട്രൂ വിഷന്‍ ന്യൂസ് അന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ച് വടകര റൂറല്‍ പോലീസ് സൂപ്രണ്ടിന്റെ വാര്‍ത്താ സമ്മേളനം. വടകരയില്‍ കഴിഞ്ഞ ദിവസം നടന്ന മൂന്നു തീ പിടുത്തത്തിലും പ്രതി പോലീസ് കസ്റ്റഡിയിലായ സതീഷ് നാരായണന്‍ തന്നെയെന്ന് ശരിവെച്ച് റൂറല്‍ എസ്പിയുടെ വാര്‍ത്താസമ്മേളനം. താലൂക്ക് ഓഫീസ് കത്തിയ സംഭവത്തില്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണ്.

## Article Content

വടകര : വടകരയില്‍ നടന്ന മൂന്ന് തീ പിടുത്തത്തിന് പിന്നിലും സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ യുവാവാണ് എന്ന ട്രൂ വിഷന്‍ ന്യൂസ് അന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ച് വടകര റൂറല്‍ പോലീസ് സൂപ്രണ്ടിന്റെ വാര്‍ത്താ സമ്മേളനം. വടകരയില്‍ കഴിഞ്ഞ ദിവസം നടന്ന മൂന്നു തീ പിടുത്തത്തിലും പ്രതി പോലീസ് കസ്റ്റഡിയിലായ സതീഷ് നാരായണന്‍ തന്നെയെന്ന് ശരിവെച്ച് റൂറല്‍ എസ്പിയുടെ വാര്‍ത്താസമ്മേളനം. താലൂക്ക് ഓഫീസ് കത്തിയ സംഭവത്തില്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണ്.

നാല് തീപിടുത്ത കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. മൂന്നു കേസുകളിലും പ്രതി സതീഷ് നാരായണനെതിരെ തെളിവുണ്ടെന്ന് ഡോക്ടര്‍ എ ശ്രീനിവാസ് ഐപിഎസ് പറഞ്ഞു. താലൂക്ക് ഓഫീസ് തീപിടിത്തത്തില്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ശാസ്ത്രീയമായ അന്വേഷണങ്ങള്‍ വരാനുണ്ട്. കൂടുതല്‍ സാക്ഷികളുടെ മൊഴിയെടുക്കും. തെലുങ്ക് , ഇംഗ്ലീഷ് ഹിന്ദി ഭാഷകളില്‍ പ്രതി സംസാരിക്കുന്നുണ്ട്. പ്രതിയുടെ മാനസിക പരിശോധന അടുത്ത ദിവസങ്ങളില്‍ നടത്തും. താലൂക്ക് ഓഫീസ് കടിച്ചതിന് പിന്നിലും ഇയാളാണെന്ന് സംശയമുണ്ട്. പ്രതി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

സൈബര്‍സെല്ലിന് സഹായത്തോടെ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പരിശോധിക്കും. പ്രതി ആന്ധ്ര സ്വദേശിയാണു സംശയമുണ്ടെങ്കിലും വ്യക്തത വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായും എംഎസ്പി പറഞ്ഞു. വിരലടയാങ്ങളവും സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. താലൂക്ക് ്ഓഫീസിന് സമീപത്തെ കെട്ടിടത്തില്‍ പ്രതി എഴുതിയ ചുമരെഴുത്തില്‍ കൈയക്ഷരവും വിരലടയാളവും വ്യക്തമായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16750/satheesh-himself-set-fire-in-three-places-defendants-social-media-interactions-will-be-examined)