---
title: "വടകരയില്‍ എല്‍ജെഡി പ്രവര്‍ത്തകര്‍ സി ബാലന്‍ അനുസ്മരണം സംഘടിപ്പിച്ചു"
english_title: " In Vadakara, LJD activists organized a C Balan memorial"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16755/in-vadakara-ljd-activists-organized-a-c-balan-memorial"
published_at: "2021-12-18T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdd00aec978_kp mohanan mla .jpg"
keywords: []
---

# വടകരയില്‍ എല്‍ജെഡി പ്രവര്‍ത്തകര്‍ സി ബാലന്‍ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** വടകര: പ്രമുഖ സോഷ്യലിസ്റ്റും, മികച്ച സഹകാരിയും, ജനതാ പ്രസ്ഥാനങ്ങളുടെ നേതാവും, ട്രേഡ് യൂണിയന്‍ സംസ്ഥാന നേതാവും, ഹാന്‍ടെക്‌സ് ഡയറക്ടറുമായിരുന്ന സ.സി.ബാലനെ എല്‍.ജെ.ഡി. വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

## Article Content

വടകര: പ്രമുഖ സോഷ്യലിസ്റ്റും, മികച്ച സഹകാരിയും, ജനതാ പ്രസ്ഥാനങ്ങളുടെ നേതാവും, ട്രേഡ് യൂണിയന്‍ സംസ്ഥാന നേതാവും, ഹാന്‍ടെക്‌സ് ഡയറക്ടറുമായിരുന്ന സ.സി.ബാലനെ എല്‍.ജെ.ഡി. വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

കെ.പി.മോഹനന്‍ എം എല്‍.എ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എല്‍.ജെ.ഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ വര്‍ഗ്ഗീസ് ജോര്‍ജ് ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍, മുന്‍ എം.എല്‍.ഏ മാരായസി.കെ.നാണു, അഡ്വ.എം.കെ.പ്രേംനാഥ്, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ കെ.ശ്രീധരന്‍, കൂടാളി അശോകന്‍, എം.സി വടകര, സോമന്‍ മുതുവന, അടിയേരി രവീന്ദ്രന്‍, എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.കെ.ഭാസ്‌കരന്‍, ഇ.പി.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.സി.കുമാരന്‍ സ്വാഗതവും പ്രസാദ് വിലങ്ങില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16755/in-vadakara-ljd-activists-organized-a-c-balan-memorial)