---
title: "ആഗോള ബ്രാന്‍ഡുകളുമായി അപ്പോളോ മാള്‍ വടകരയില്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും"
english_title: " Apollo Mall with global brands will be inaugurated in Vadakara on Monday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16761/apollo-mall-with-global-brands-will-be-inaugurated-in-vadakara-on-monday"
published_at: "2021-12-18T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdd738b9f47_pressmeet .jpg"
keywords: []
---

# ആഗോള ബ്രാന്‍ഡുകളുമായി അപ്പോളോ മാള്‍ വടകരയില്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

> **Lead Summary:** വടകര: ആഗോള ബ്രാന്‍ഡുകളുമായി അപ്പോളോ മാള്‍ വടകരയില്‍ പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തിലും, വിദേശത്തും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരുന്ന അപ്പോളോ ബില്‍ഡേഴ്‌സിന്റെ ഒരു നൂതന സംരഭമാണ് വടകരയില്‍ തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന അപ്പോളോ മാള്‍ വടകര.

## Article Content

വടകര: ആഗോള ബ്രാന്‍ഡുകളുമായി അപ്പോളോ മാള്‍ വടകരയില്‍ പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തിലും, വിദേശത്തും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരുന്ന അപ്പോളോ ബില്‍ഡേഴ്‌സിന്റെ ഒരു നൂതന സംരഭമാണ് വടകരയില്‍ തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന അപ്പോളോ മാള്‍ വടകര.

പ്രധാനമായും വടകരയിലും പരിസര പ്രദേശത്തുമുള്ള വിദേശ മലയാളികളുടെ നിക്ഷേപം ഫലപ്രദമായി വിനിയോഗിച്ചാണ് 'അപ്പോളോ മാള്‍ യാഥാര്‍ത്ഥ്യമാക്കിയത്. വടകര നിവാസികള്‍ക്ക് ആധുനിക ഉപഭോഗ സംസ്‌കാരത്തിന്റെ വാതായനങ്ങള്‍ തുറന്ന് കൊടുക്കുന്ന അപ്പോളോ മാളിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക്   പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു,  വടകര മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.അബ്ദുല്‍ സലാം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രേമകുമാരി തുടങ്ങി പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരിക്കും ഉദ്ഘാടന ചടങ്ങ്. വടകര ടൗണില്‍, ബൈപ്പാസിനോട് ചേര്‍ന്നുളള 37 സെന്റ് ഭൂമിയിലാണ് വടകര അപ്പോളോ ഓള്‍ സ്ഥിതി ചെയ്യുന്നത്. 5 നിലകളിലായി നിര്‍മ്മിക്കപ്പെട്ട മാളിന്റെ മൊത്തം വിസ്തൃതി 50000 സ്‌ക്വയര്‍ഫീറ്റ് ആണ്. റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ്, ചിക്കിംഗ്,  ഗ്യാലക്‌സി ബേക്കറി , പണ്ടോര , കന്‍ഡില്‍ 79 , ബേബി കാര്‍ട്ട് , ട്വിങ്കിള്‍ ബേബ്     എന്നീ ആറു സ്ഥാപനങ്ങള്‍ ഇവിടെ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.

വിശാലമായ പാര്‍ക്കിംഗ് ഏരിയ, എസ്‌കലേറ്റര്‍, ലിഫ്റ്റ് മുതലായ എല്ലാവിധ സൗകര്യങ്ങളും ഹാളില്‍ സജ്ജമാക്കിയിട്ടുണ്ട്. വടകരയിലെ വ്യാപര രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന അപ്പോളോ മാളിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി അപ്പോളോ മാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മനേജ്‌മെന്റ് പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു.

ചെയര്‍മാന്‍ സി പി മൂസ്സ ഹാജി ,  മാനേജിംഗ് ഡയറക്ടര്‍ ഒ.എം.എ റഷീദ്,    തജ്മല്‍ ഹുസ്സൈന്‍ കെ.എം (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. അപ്പോളോ ബില്‍ഡേഴ്‌സ് ), ബഷീര്‍ കപ്ലിക്കണ്ടി (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. അപ്പോളോ മാള്‍) , അഹമ്മദ് മാസ്റ്റര്‍ (ഡയറക്ടര്‍, അപ്പോളോ മാള്‍), നാസര്‍ എടച്ചേരി (ഡയറക്ടര്‍, അപ്പോളോ മാള്‍ ) ഹംസ ഹാജി (ഡയറക്ടര്‍, അപ്പോളോ മാള്‍), ഹമീദ് മരുന്നൂര്‍ (ഡയറക്ടര്‍, അപ്പോളോ മാള്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

**അപ്പോളോ ബില്‍ഡേഴ്‌സ്**

2007ല്‍ കോഴിക്കോട് തുടക്കം കുറിച്ചു അപ്പോളോ കേരളത്തിനകത്തും പുറത്തും ഒട്ടനവധി പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി മുന്നേറുകയാണ്. നിരവധി ഫ്‌ളാറ്റുകള്‍, വില്ലകള്‍ എന്നിവക്ക് പുറമേ, തിരുവനന്തപുരം നഗരത്തില്‍ വാരില്‍ 'അപ്പോളോ ഡിമോറ' എന്ന പേരില്‍ ഒരു സ്റ്റാര്‍ ഹോട്ടല്‍ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു.

കൂടാതെ കോഴിക്കോട് തൊണ്ടയാട് രാമനാട്ടുകര ബൈപ്പാസില്‍ സൈബര്‍ പാര്‍ക്കിന് സമീപത്തായി മറ്റൊരു സ്റ്റാര്‍ ഹോട്ടല്‍ 'അപ്പോളോ ഡിമോറ എന്ന ബ്രാന്‍ഡില്‍ തന്നെ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നു. അന്‍സാം ഇന്ത്യ കണ്‍സട്രക്ഷന്‍ എന്ന പേരില്‍ ഒരു കോണ്‍ട്രാക്ടടിംഗ് കമ്പനിയും അപ്പോളം ബില്‍ഡഴ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16761/apollo-mall-with-global-brands-will-be-inaugurated-in-vadakara-on-monday)