---
title: "#AhmedDevarkovil | മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ വടകര സ്വദേശിയുടെ പരാതി; അന്വേഷിക്കാൻ സർക്കാർ ഉത്തരവ് "
english_title: "#Vadakara #resident #complaint #against #Minister #AhmedDevarkovil #Government #orders #investigate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/167688/vadakara-resident-complaint-against-minister-ahmeddevarkovil-government-orders-investigate"
published_at: "2023-12-07T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571dcb79e499_ahammed.jpg"
keywords: []
---

# #AhmedDevarkovil | മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ വടകര സ്വദേശിയുടെ പരാതി; അന്വേഷിക്കാൻ സർക്കാർ ഉത്തരവ് 

> **Lead Summary:** **വടകര: [ **നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ലഭിച്ച പരാതി അന്വേഷിക്കാൻ സർക്കാർ ഉത്തരവ്.

## Article Content

**വടകര: [ **നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ലഭിച്ച പരാതി അന്വേഷിക്കാൻ സർക്കാർ ഉത്തരവ്.

കോഴിക്കോട് റൂറൽ എസ്പിയെ ചുമതലപ്പെടുത്തിയെന്ന് പരാതിക്കാരനായ വടകര സ്വദേശി യൂസഫിന് മറുപടി ലഭിച്ചു. 2015 മുതൽ വടകര മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നടന്നുവന്ന കേസിൽ രണ്ടുവർഷം ജയിൽ ശിക്ഷയും 63 ലക്ഷം രൂപ പിഴയും നൽകാൻ കോടതി വിധിച്ചിരുന്നു.

അഹമ്മദ് ദേവർകോവിൽ നൽകിയ അപ്പീൽ പരിഗണിച്ച് ജയിൽ ശിക്ഷ ഒഴിവാക്കുകയും 63 ലക്ഷം രൂപ പരാതിക്കാരനായ യൂസഫിന് നൽകുകയും ചെയ്യാൻ കോടതി ഉത്തരവിട്ടു.

എന്നാൽ പണം നൽകാതെ നാളുകളായി തന്നെ വഞ്ചിക്കുകയാണെന്നും ഇക്കാര്യം ചോദിക്കുമ്പോൾ മന്ത്രി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്നും യൂസഫ് പരാതിയിൽ പറഞ്ഞിരുന്നു.

നവകേരള സദസ്സ് പരിപാടിക്ക് ശേഷം ഡിസംബറിൽ സ്ഥാനം ഒഴിയാനിരിക്കെയാണ് മന്ത്രിക്കെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. മന്ത്രി അഹ്‌മദ്‌ ദേവർകോവിലിനെതിരെ അന്വേഷണത്തിന് ഉത്തരവ്, നവ കേരള സദസ്സിൽ കൊടുത്ത പരാതിയിലാണ് നടപടി.

നവംബർ 24നായിരുന്നു നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. അഹമ്മദ് ദേവർകോവിൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പാക്കികിട്ടാൻ സഹായിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

മുട്ടുങ്ങൽ സ്വദേശി എ കെ യൂസഫ് ആണ് പരാതി നൽകിയത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെയും പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടി ലഭിക്കാത്തതിനാണ് യൂസഫ് നവകേരള സദസ്സിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/167688/vadakara-resident-complaint-against-minister-ahmeddevarkovil-government-orders-investigate)