---
title: "#DistrictArtsFestival | ജില്ലാ കലോത്സവം; ഇംഗ്ലീഷ് കഥാരചനയിൽ മികവ് കാട്ടി വടകര സ്വദേശിനി നൂറുൽ ഹുദ "
english_title: "#District #ArtsFestival #NurulHuda #native #Vadakara #excelled #English #storytelling"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/167692/district-artsfestival-nurulhuda-native-vadakara-excelled-english-storytelling"
published_at: "2023-12-07T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571e01e13a11_huda.jpg"
keywords: []
---

# #DistrictArtsFestival | ജില്ലാ കലോത്സവം; ഇംഗ്ലീഷ് കഥാരചനയിൽ മികവ് കാട്ടി വടകര സ്വദേശിനി നൂറുൽ ഹുദ 

> **Lead Summary:** വടകര**: [ **റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കഥാരചനാ മത്സരത്തിൽ വേറിട്ട രചനയുമായി നൂറുൽ ഹുദ എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് കഥാ രചനയിൽ എ ഗ്രേഡ് നേടി ഒന്നാമതായി.

## Article Content

വടകര**: [ **റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കഥാരചനാ മത്സരത്തിൽ വേറിട്ട രചനയുമായി നൂറുൽ ഹുദ എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് കഥാ രചനയിൽ എ ഗ്രേഡ് നേടി ഒന്നാമതായി.

വടകര എം യു.എം വൊക്കേഷണ ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് ഈ കൊച്ചു മിടുക്കി .പ്രതിസന്ധികളിൽ തളർന്നുപോയ സഹപാഠിക്ക് കൈത്താങ്ങായ ഒരു കുട്ടിയുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് കഥയുടെ ഇതിവൃത്തം.

സൗഹൃദത്തിന്റെ തീഷ്ണതയെ സാമ്പ്രദായിക രീതികൾ മാറ്റി വെച്ച് തന്റെതായ ഒരു രചന ശൈലിയിലാണ് നൂറുൽ ഹുദാ അവതരിപ്പിച്ചത്. പാഠ്യ-പാഠ്യേതര രംഗത്ത് മികവു പുലർത്തുന്ന നുറുൽ ഹുദ , വടകര പുത്തൂർ സ്വദേശി കളായ മുഹമ്മദ് റയീസ് -ഹാജറ ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/167692/district-artsfestival-nurulhuda-native-vadakara-excelled-english-storytelling)