---
title: "#DistrictArtsFestival | ജില്ലാ കലോത്സവം; നാടോടി നൃത്ത മത്സരം വടകര സ്വദേശി പാർവതി സജിക്ക് ഒന്നാം സ്ഥാനം "
english_title: "#DistrictArtsFestival #ParvatiSaji #native #Vadakara #won #first #place #folk #dance #competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/167695/districtartsfestival-parvatisaji-native-vadakara-won-first-place-folk-dance-competition"
published_at: "2023-12-07T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571e415129bc_folk.jpg"
keywords: []
---

# #DistrictArtsFestival | ജില്ലാ കലോത്സവം; നാടോടി നൃത്ത മത്സരം വടകര സ്വദേശി പാർവതി സജിക്ക് ഒന്നാം സ്ഥാനം 

> **Lead Summary:** **വടകര: [** റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി പാർവതി സജി. മത്സരാർത്ഥികൾ തെരത്തെടുത്ത പ്രമേയങ്ങൾ കൊണ്ട് മത്സരം മികച്ച നിലവാരം പുലർത്തി.

## Article Content

**വടകര: [** റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി പാർവതി സജി. മത്സരാർത്ഥികൾ തെരത്തെടുത്ത പ്രമേയങ്ങൾ കൊണ്ട് മത്സരം മികച്ച നിലവാരം പുലർത്തി.

ആർത്തവ സമയത്ത് പെൺകുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അവതരിപ്പിച്ച തീം ഏറെ ശ്രദ്ധിക്കപ്പെട്ടു. വടകര കണ്ണൂക്കര സ്വദേശി സജിത്തിന്റെയും സ്മിതയുടേയും ഏക മകളാണ് ഒന്നാമത് എത്തിയ പാർവതി.

തിരുവാതിര, മോണോ ആക്റ്റ് , ഭരതനാട്യം, സംഘ നൃത്തം എന്നീ ഇനങ്ങളിലും ഈ കൊച്ചു മുടുക്കി സമ്മാനങ്ങൾ വാരിക്കുട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്ത മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/167695/districtartsfestival-parvatisaji-native-vadakara-won-first-place-folk-dance-competition)