---
title: "#protest | വീടിന് സമീപം നിർമ്മിക്കുന്ന കെട്ടിടം മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടി യുവാവ് കിടപ്പ് സമരം തുടങ്ങി "
english_title: "#young #man #started #sit #protest #pointing #building #constructed #near #house #pose #threat #landslides"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/167793/young-man-started-sit-protest-pointing-building-constructed-near-house-pose-threat-landslides"
published_at: "2023-12-08T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572b87f88ee5_protest.jpg"
keywords: []
---

# #protest | വീടിന് സമീപം നിർമ്മിക്കുന്ന കെട്ടിടം മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടി യുവാവ് കിടപ്പ് സമരം തുടങ്ങി 

> **Lead Summary:** **വടകര: [** വീടിനോടു ചേർന്ന് നിർമിക്കുന്ന കെട്ടിടം മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടി യുവാവ് കിടപ്പ് സമരം തുടങ്ങി. ലോകനാർകാവിന് സമീപം കാവിൽ രാമൻ (വിജീഷ്) ആണ് വീടിന് സമീപം കിടപ്പ് സമരം തുടങ്ങിയത്.

## Article Content

**വടകര: [** വീടിനോടു ചേർന്ന് നിർമിക്കുന്ന കെട്ടിടം മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടി യുവാവ് കിടപ്പ് സമരം തുടങ്ങി. ലോകനാർകാവിന് സമീപം കാവിൽ രാമൻ (വിജീഷ്) ആണ് വീടിന് സമീപം കിടപ്പ് സമരം തുടങ്ങിയത്.

നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ വിജീഷിൻ്റെ വീടിനോട് ചേർന്ന് നിർമിക്കുന്ന കെട്ടിടനിർമാണത്തിന് മണ്ണെടുത്തത് വീടിനും കിണറിനും ഭീഷണിയാണെന്നാണ് വിജീഷിന്റെ പരാതി.

ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോകനാർ കാവിലെ റോഡരികിൽ സമരം ആരംഭിച്ചതെന്ന് വിജീഷ് പറയുന്നത്. ഇതുസംബന്ധിച്ച് റവന്യൂ, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതിയും നൽകിയിരുന്നു.

2013ലാണ് വീട്ടിനടുത്തുനിന്ന് മണ്ണ് നീക്കം ചര്യത്തതെന്നും ഇത് സംബന്ധിച്ച് നഷ്ടപരിഹാരമായി പണം നൽകിയെന്നും ചട്ടങ്ങൾ പാലിച്ചാണ് കെട്ടിട നിർമാണം നടക്കുന്നതെന്നും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിർദേശത്തെ തുടർന്ന് വീടിന്റെ കിണറിന്റെ ഭാഗം കോൺക്രീറ്റ് ചെയ്ത് മതിൽ നിർമിക്കാൻ സമ്മതിച്ചിരുന്നുവെന്നും.

എന്നാൽ, വീട്ടുകാർ സമ്മതിച്ചില്ലെന്നുമാണ് കെട്ടിട ഉടമയുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/167793/young-man-started-sit-protest-pointing-building-constructed-near-house-pose-threat-landslides)