---
title: "#Project | സാമൂഹിക സംരഭകത്വ പദ്ധതി; യുവാക്കൾക്കും - വിദ്യാർത്ഥികൾക്കും ലാപ് ടോപ്പ് വിതരണം ചെയ്തു "
english_title: "#Social #Entrepreneurship #Project #Laptops #distributed #youth #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168049/social-entrepreneurship-project-laptops-distributed-youth-students"
published_at: "2023-12-09T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6574263059960_lap.jpg"
keywords: []
---

# #Project | സാമൂഹിക സംരഭകത്വ പദ്ധതി; യുവാക്കൾക്കും - വിദ്യാർത്ഥികൾക്കും ലാപ് ടോപ്പ് വിതരണം ചെയ്തു 

> **Lead Summary:** **തോടന്നൂർ: [ **നാഷനൽ എൻ ജി ഒ കോൺഫഡറേഷനും കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കി വരുന്ന സാമൂഹിക സംരഭകത്വ പദ്ധതിയുടെ ഭാഗമായി യുവാക്കൾക്കും - വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രവർത്തനങ്ങൾ തോടന്നൂർ ബ്ലോക്കിൽ ആരംഭിച്ചു.

## Article Content

**തോടന്നൂർ: [ **നാഷനൽ എൻ ജി ഒ കോൺഫഡറേഷനും കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കി വരുന്ന സാമൂഹിക സംരഭകത്വ പദ്ധതിയുടെ ഭാഗമായി യുവാക്കൾക്കും - വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രവർത്തനങ്ങൾ തോടന്നൂർ ബ്ലോക്കിൽ ആരംഭിച്ചു.

പദ്ധതിയുടെ ഭാഗമായി 50% ധനസഹായത്തോടു കൂടിയുള്ള ലാപ് ടോപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലീന ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രമോദ് മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു.

നാഷനൽ എൻ ജി ഒ കോൺഫഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മോഹനൻകോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ പി.എം.അഷറഫ്, പ്രോജക്ട് കോ-ഓർഡിനേറ്റർ ഷീനാ മനോജ്, സരിമ ആർ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168049/social-entrepreneurship-project-laptops-distributed-youth-students)