#PeringathurExpo | ഉത്സവ രാവുകൾ സമ്മാനിച്ച് പെരിങ്ങത്തൂർ എക്സ്പോ; ഇനി രണ്ട് ദിവസങ്ങൾ മാത്രം

#PeringathurExpo | ഉത്സവ രാവുകൾ സമ്മാനിച്ച് പെരിങ്ങത്തൂർ എക്സ്പോ; ഇനി രണ്ട് ദിവസങ്ങൾ മാത്രം
Dec 9, 2023 07:23 PM | By MITHRA K P

പെരിങ്ങത്തൂർ: (vatakaranews.in) പെരിങ്ങത്തൂർ എക്സ്പോ നാടിൻറെ ഉത്സവമായിമാറിയിരിക്കുകയാണ്. ഒരു നാട് മുഴുവൻ ആഘോഷമാക്കി മാറ്റിയ പെരിങ്ങത്തൂർ എക്സ്പോയ്ക്ക് നാളെ തിരശീല വീഴുകയാണ്.

വിവിധ റൈഡുകൾ, മരണക്കിണർ തുടങ്ങിയവയെല്ലാം ജനങ്ങളെ എക്സ്പോയിലേക്ക് ആകർഷിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനത്തിരക്കാണ് ഇവിടെ കാണപ്പെടുന്നത്.

പെരിങ്ങത്തൂർ എക്സ്പ്പോ സജീവമായി മാറിയിരിക്കുകയാണ്. നാട് മുഴുവൻ നിലയ്ക്കാത്ത ആനന്തത്തിലാണ്. വടക്കൻപാട്ടുകളിൽ പെരിങ്ങണ്ടനാടൻ പുഴ എന്ന് പറയപ്പെടുന്ന മയ്യഴിപ്പുഴയുടെ തീരത്തെ പ്രധാന ദേശമാണ് പെരിങ്ങത്തൂരിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്.

നവംബർ 23 മുതൽ ഡിസംബർ 10 വരെ നീളുന്ന ആഘോഷരാവുകൾ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ദൃശ്യ വിരുന്ന് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ജാതി മത വർണ്ണ ഭേദമന്യേ മലബാറില എല്ലാ വിഭാഗക്കാരെയും സ്വാഗതം ചെയ്യുന്ന ആഘോഷങ്ങൾക്കാണ് പെരിങ്ങത്തൂർ സാക്ഷ്യം വഹിക്കുന്നത്.

സമ്പന്നമായ പൈതൃകവും പാരമ്പര്യവും ആഘോഷിക്കാൻ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളും ഒരുമിക്കുന്ന അവിസ്മരണീയ സായാഹ്നങ്ങളിൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ മുഴുകാൻ നിങ്ങളും വരൂ.

മേളയുടെ ഭാഗമായി നിരവധി ഫാമിലി ഗെയിംമുകളും, ബിസ്സിനസ്സ് എക്സ്പോ, ത്രീ ഡി സിനിമ സോണുകളും. രുചിയിൽ പൊരിച്ച തനി നടൻ മലബാറിന്റെ വൈവിദ്ധ്യങ്ങളുമായി ഫുഡ് കോർട്ടും എല്ലാം തന്നെ എക്‌സ്‌പോയിൽ സജ്ജമാണ്.

കൂടാതെ മാപ്പിളപ്പാട്ടിന്റെ ഇശൽ രാവുകളും കൂടി ചേരുമ്പോൾ ആഘോഷങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല. പെരിങ്ങത്തൂരില മണ്ണിലെ വെള്ളി നക്ഷത്രങ്ങൾ മിന്നി തിളങ്ങിയ ആഘോഷ രാവിൽ സൗഹൃദത്തിന്റെ ആസ്വാദനമികവിന്റെയും കണ്ണഞ്ചിക്കും കാഴ്ചകൾക്കായി നിങ്ങളും വരൂ.

പെരിങ്ങത്തൂർ എക്സ്പോ നിങ്ങൾക്കായി സമ്മാനിക്കുന്ന, ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിം, സ്‌റ്റേജ്‌ ഷോ, 12 ഡി സിനിമ, ഗെയിം സോൺ തുടങ്ങി നിരവധി സാംസ്കാരിക പരിപാടികളും.

വർണ്ണാഭമായി നടത്തുന്ന പെരിങ്ങത്തൂർ എക്സ്പോ 2023 യിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. വരണം...കാണണം...കുടുംബത്തോടൊപ്പം.

#PeringathurExpo #presents #festive #nights #Only #two #days #left

Next TV

Related Stories
#Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

Sep 7, 2024 08:43 PM

#Space | എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

വടകര ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം...

Read More >>
 #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

Sep 7, 2024 08:33 PM

#Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

വി ടി മുരളി പാട്ടും വർത്തമാനത്തിനും...

Read More >>
#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 7, 2024 07:08 PM

#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

Sep 7, 2024 03:02 PM

#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

മൂരാട് പാലം ആരംഭിക്കുന്നതിനു മുൻപ് പെട്രോൾ പമ്പിന് സമീപത്തെ ഉയർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്....

Read More >>
#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

Sep 7, 2024 02:05 PM

#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 12:01 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup