---
title: "#straydog | തെരുവുനായ ആക്രമണം; വടകരയിൽ നടന്നുപോകുന്നതിനിടെ യാത്രികരെ നായ കടിച്ചു, നാലുപേർക്ക് പരിക്ക് "
english_title: "#street #assault #walking #Vadakara #dog #bit #travelers #four #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168225/street-assault-walking-vadakara-dog-bit-travelers-four-injured"
published_at: "2023-12-10T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65756934a653d_dog.jpg"
keywords: []
---

# #straydog | തെരുവുനായ ആക്രമണം; വടകരയിൽ നടന്നുപോകുന്നതിനിടെ യാത്രികരെ നായ കടിച്ചു, നാലുപേർക്ക് പരിക്ക് 

> **Lead Summary:** **വടകര: [ **വടകരയിൽ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേർക്കും നായയുടെ കടിയേറ്റത്.

## Article Content

**വടകര: [ **വടകരയിൽ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേർക്കും നായയുടെ കടിയേറ്റത്.

നടന്നുപോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. കടിയേറ്റ നാലുപേരും വടകരയിലെ ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

എല്ലാവരെയും ഒരേ നായ തന്നെയാണ് കടിച്ചത്. ഒരു സ്ത്രീക്കും മൂന്നു പുരുഷന്മാർക്കുമാണ് കടിയേറ്റത്. സ്ത്രീയുടെ കൈയിലാണ് പരിക്ക്. മുട്ടിന് താഴെയാണ് ഒരാൾക്ക് കടിയേറ്റത്. മറ്റൊരു യുവാവിൻറെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇതിനാൽ തന്നെ പേയിളകിയ നായയാണെന്നും ഇതിനെ അടിയന്തരമായി പിടികൂടണമെന്നും ഇനിയും ആളുകളെ കടിക്കാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞയാഴ്ചയും പ്രദേശത്ത് 12പേരെ തെരുവുനായ് ആക്രമിച്ചിരുന്നു. ഇതേ നായ് തന്നെയാണ് അന്നും ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168225/street-assault-walking-vadakara-dog-bit-travelers-four-injured)