---
title: "#meeting | മഹൽ കമ്മറ്റിക്കും സംരക്ഷണ സമിതിക്കും ക്ഷണം; ദേശീയപാതയ്ക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഏറ്റെടുക്കുന്നത് സംബന്ധിച്ച് യോഗം നാളെ "
english_title: "#Invitation #MahalCommittee #ProtectionCommittee #meeting #held #tomorrow #regarding #acquisition #Kunjipalli #graveyard #nationalhighway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168506/invitation-mahalcommittee-protectioncommittee-meeting-held-tomorrow-regarding-acquisition-kunjipalli-graveyard-nationalhighway"
published_at: "2023-12-11T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65772a6d64715_snehil.jpg"
keywords: []
---

# #meeting | മഹൽ കമ്മറ്റിക്കും സംരക്ഷണ സമിതിക്കും ക്ഷണം; ദേശീയപാതയ്ക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഏറ്റെടുക്കുന്നത് സംബന്ധിച്ച് യോഗം നാളെ 

> **Lead Summary:** **അഴിയൂർ: [** ദേശീയപാത വികസനത്തിനായി ചോമ്പാല കുഞ്ഞിപ്പള്ളിയുടെ കബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ നാളെ യോഗം വിളിച്ചു ചേർത്തു. കാലത്ത് 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റിൽ ആണ് യോഗം വിളിച്ചു ചേർത്തത്.

## Article Content

**അഴിയൂർ: [** ദേശീയപാത വികസനത്തിനായി ചോമ്പാല കുഞ്ഞിപ്പള്ളിയുടെ കബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ നാളെ യോഗം വിളിച്ചു ചേർത്തു. കാലത്ത് 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റിൽ ആണ് യോഗം വിളിച്ചു ചേർത്തത്.

ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് ടി ജി നാസർ, ഖബർസ്ഥാൻ സംരക്ഷണ സമിതി ചെയർമാനും അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറുമായ സാലിം പുനത്തിൽ, കുഞ്ഞിപ്പള്ളി മുത്തവല്ലിയായി വഖഫ് ബോർഡിലും എൻഎച്ച് അതോറിറ്റിയിലും കക്ഷി ചേർന്ന ഉമർ എറാമല എന്നിവരെയാണ് യോഗത്തിലേക്ക് ജില്ലാ കലക്ടർ വിളിച്ചുചേർത്ത്.

2013ലെ നോട്ടിഫിക്കേഷനിൽ അഴിയൂർ വില്ലേജ് റിസർവെ 10/11ൽ പെട്ട ഖബർസ്ഥാൻ ഭൂമി അക്വസിഷനിൽ ഉൾപ്പെട്ടിരുന്നില്ല. 2022 ലാണ് ആദ്യമായി കബർസ്ഥാൻ ഭൂമി നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ടത്.

കുഞ്ഞിപ്പള്ളിയിലെയും ഒഞ്ചിയം, മുക്കാളി, വടക്കെ ചോമ്പാൽ, മാളിയേക്കൽ, അഞ്ചാംപീടിക തുടങ്ങി ഏഴു മഹല്ലിലും പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന കുഞ്ഞിപ്പള്ളി കബർസ്ഥാൻ നിലവിൽ തന്നെ കബറുകൾ നിറഞ്ഞ നിലയിലാണ്.

കിഴക്കുഭാഗത്ത് സ്വകാര്യ ഭൂമി നിലനിൽക്കെ പടിഞ്ഞാറ് ഭാഗത്തെ വഖഫ് ഭൂമി അക്വസിഷനിൽ ഉൾപ്പെട്ടത് വിവാദമായിരുന്നു. 1956ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ എതിർഭാഗത്ത് സ്വകാര്യഭൂമി ഇല്ലെങ്കിൽ മാത്രമേ റോഡ് വികസനത്തിനായാലും വഖഫ് ഭൂമി ഏറ്റെടുക്കാൻ പാടുള്ളൂ എന്ന് പ്രതിപാദിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് കബർസ്ഥാൻ സംരക്ഷണ സമിതി നൽകിയിരുന്നു. അവസാനം കെ മുരളീധരൻ എം പി ഇടപെട്ട് കുഞ്ഞിപ്പള്ളിയിൽ എലിവേറ്റഡ് സ്ഥാപിക്കും എന്ന് പറഞ്ഞെങ്കിലും പ്രായോഗികമായി നടക്കില്ല എന്നാണ് ഉദ്യോഗസ്ഥന്മാരുടെ നിലപാട്.

വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്ന വിവരം ദേശീയപാത വിഭാഗം നിയമപരമായി കൃത്യസമയത്ത് ബോർഡിൽ അറിയിച്ചില്ലെന്ന പരാതിയും നിലവിലുണ്ട്.

2022 കബർസ്ഥാൻ സംരക്ഷണ സമിതിയുടെ ഇടപെടലിലൂടെ ബോർഡ് ലീഗൽ പ്രതിനിധി വടകര എൽഎൻഎച്ച് ഓഫീസിൽ ഹാജരായി ഇത് സംബന്ധിച്ച സ്റ്റേറ്റ്മെൻറ് കൊടുത്തിരുന്നു.

നിലവിലെ സ്കെച്ചിൽ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സമീപത്ത് നിന്ന് ദേശീയ പാത പടിഞ്ഞാറ് ഭാഗത്തേക്ക് വളയുന്നതിൽ ദുരൂഹതയുണ്ടെന്നും കിഴക്ക് ഭാഗത്തെ സ്വകാര്യ ഭൂമികൾ ഏറ്റെടുത്ത് കബർസ്ഥാൻ ഭൂമി സംരക്ഷിക്കണമെന്നുമാണ് മഹൽ നിവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168506/invitation-mahalcommittee-protectioncommittee-meeting-held-tomorrow-regarding-acquisition-kunjipalli-graveyard-nationalhighway)