---
title: "#AnganwadiKalotsavam | ചോറോട് ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു "
english_title: "#Anganwadi #Kalotsavam #organized #Chorod #GramaPanchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168511/anganwadi-kalotsavam-organized-chorod-gramapanchayath"
published_at: "2023-12-11T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65772c240dcd9_ankanavadi.jpg"
keywords: []
---

# #AnganwadiKalotsavam | ചോറോട് ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **വള്ളിക്കാട്: [** ചോറോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം- തളിർ 23 ഡിസംബർ 9, 10 തിയ്യതികളിൽ വരിശ്യക്കുനി യു.പി. സ്കൂളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്തിലെ 35 അങ്കണവാടികളിലെയും ശിശുമന്ദിരത്തിലെയും കൂടി 330 ഓളം കുട്ടികൾ മത്സര പരിപാടികളിൽ പങ്കെടുത്തു.

## Article Content

**വള്ളിക്കാട്: [** ചോറോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം- തളിർ 23 ഡിസംബർ 9, 10 തിയ്യതികളിൽ വരിശ്യക്കുനി യു.പി. സ്കൂളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്തിലെ 35 അങ്കണവാടികളിലെയും ശിശുമന്ദിരത്തിലെയും കൂടി 330 ഓളം കുട്ടികൾ മത്സര പരിപാടികളിൽ പങ്കെടുത്തു.

തവളച്ചാട്ടം, മ്യൂസിക്കൽ ചെയർ, ആംഗ്യപാട്ട്, നാടൻപാട്ട്, സിംഗിൾഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, കഥ പറയൽ, പ്രഛന്ന വേഷം, ചിത്രരചന, വെയിന്റിംഗ് എന്നീ മത്സരങ്ങൾ നടന്നു ഡിസംബർ 9 ന് രാവിലെ ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം മനീഷ് കുമാർ ടി.പി. അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, പ്രിയങ്ക സി.പി, കെ. വാസു, ഡോളിഷ്, കെ.കെ. ബാലൻ എന്നിവർ സംസാരിച്ചു.

പിഞ്ചുകുട്ടികളുടെ കലാപരിപാടികൾ കണ്ട് ആസ്വദിക്കുന്നതിനായി നൂറ് കണക്കിനാളുകളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഡിസംബർ 10 ന് വൈകുന്നേരം നടന്ന സമാപന സമ്മേളനവും സമ്മാനദാനവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.പി. ഗിരിജ നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്ററർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അധ്യക്ഷ ശ്യാമള പൂവ്വേരി, പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, അങ്കണവാടി ടീച്ചർ റീത്ത എന്നിവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168511/anganwadi-kalotsavam-organized-chorod-gramapanchayath)