---
title: "#KKRamaMLA | ഷബ്നയുടെ മരണം; ഭർതൃവീട്ടുകാരെ പ്രതിചേർത്ത് അന്വേഷണം ഊർജിതമാക്കണം- കെ.കെ രമ എം.എൽ.എ "
english_title: "#Shabnadeath #implicated #investigation #intensified #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168628/shabnadeath-implicated-investigation-intensified-kkramamla-new"
published_at: "2023-12-12T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578073d370a8_shabna_2.jpg"
keywords: []
---

# #KKRamaMLA | ഷബ്നയുടെ മരണം; ഭർതൃവീട്ടുകാരെ പ്രതിചേർത്ത് അന്വേഷണം ഊർജിതമാക്കണം- കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: [** അരൂർ പുളിയം വീട്ടിൽ ഷബ്ന ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാരെ പ്രതിചേർത്ത് അന്വേഷണം ഊർജിതമാക്കണമെന്ന് കെ.കെ രമ എം.എൽ.എ. ഇക്കാര്യം റൂറൽ എസ്.പിയുമായി സംസാരിച്ചതായും എം.എൽ.എ പറഞ്ഞു.

## Article Content

**വടകര: [** അരൂർ പുളിയം വീട്ടിൽ ഷബ്ന ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാരെ പ്രതിചേർത്ത് അന്വേഷണം ഊർജിതമാക്കണമെന്ന് കെ.കെ രമ എം.എൽ.എ. ഇക്കാര്യം റൂറൽ എസ്.പിയുമായി സംസാരിച്ചതായും എം.എൽ.എ പറഞ്ഞു.

പുറത്തു വന്ന ദൃശ്യങ്ങളും മകളുടെയും ബന്ധുക്കളുടെയും മൊഴികളും ഭർതൃവീട്ടുകാരുടെ പങ്ക് തെളിയിക്കുന്നതാണ്. സി.സി.ടി.വി ദൃശ്യത്തിൽ ഷബ്നയെ മർദിക്കുന്ന അമ്മാവനെ മാത്രം പ്രതിയാക്കി കേസൊതുക്കാനുള്ള ശ്രമമാണെങ്കിൽ അനുവദിക്കാനാവില്ല.

ഇത്രയേറെ തെളിവുകൾ വന്നിട്ടും വീട്ടുകാരെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത പൊലിസ് നടപടി അപലപനീയമാണ്. ഇക്കാര്യത്തിൽ സമഗ്രവും നീതിയുക്തവുമായ അന്വേഷണത്തിനായി എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.കെ രമ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168628/shabnadeath-implicated-investigation-intensified-kkramamla-new)