---
title: "#AlumniAssociation | പൂർവ്വ വിദ്യാർത്ഥി സംഗമം; അദ്ധ്യാപകരെയും വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ആദരിച്ചു "
english_title: "#Chorod #HighSchool #AlumniAssociation #Teachers #working #various #fields #honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168662/chorod-highschool-alumniassociation-teachers-working-various-fields-honored"
published_at: "2023-12-12T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657837c86f315_chorod_school.jpg"
keywords: []
---

# #AlumniAssociation | പൂർവ്വ വിദ്യാർത്ഥി സംഗമം; അദ്ധ്യാപകരെയും വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ആദരിച്ചു 

> **Lead Summary:** **വടകര: [** ചോറോട് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ 1987 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകരെയും വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ആദരിച്ചു. സ്കൂളിന് കസേരകൾ നൽകുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബാബു പുത്തൂര് അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [** ചോറോട് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ 1987 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകരെയും വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ആദരിച്ചു. സ്കൂളിന് കസേരകൾ നൽകുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബാബു പുത്തൂര് അധ്യക്ഷത വഹിച്ചു.

അദ്ധ്യാപകനായിരുന്ന നാരായണൻ നമ്പൂതിരി മാസ്റ്ററെ രാഘവൻ കെ.ടി.കെ. യും ഡോക്യുമെന്ററി സംവിധായകൻ വി.പി.ചന്ദ്രൻ കുരിക്കിലാടിനെ അജിത മഠത്തിൽ, സഹസംവിധായകൻ സുരേഷ് ബാബുവിനെ രജനി എൻ, കവിതാ സമാഹാരം എഴുതിയ വിനോദ് കരുവലോടിയെ അനിൽകുമാറും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

സകൂളിനായ് പൂർവ്വ വിദ്യാർത്ഥി ബാച്ച് എഴുപത്തിയഞ്ച് കസേരകൾ പിടി. ഏ പ്രസിഡന്റ് മധു കൂട്ടങ്ങാരം എച്ച് എം ബാബു പുത്തൂര് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വ്യക്തികളെ പ്രേമരാജൻ കെ.എം. പരിചയപ്പെടുത്തി.

പ്രസാദ് വിലങ്ങിൽ, രജിസി.എം എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ അധ്യാപകൻ ശ്രീജിത് കെ. സ്വാഗതവും വിജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168662/chorod-highschool-alumniassociation-teachers-working-various-fields-honored)