---
title: "#UrduLanguage | ഉർദു ഭാഷ; നാഗരികതയെയും വികസനത്തെയും സാധ്യമാക്കിയ ഭാഷ "
english_title: "#Urdu #Language #made #civilization #development #possible"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168701/urdu-language-made-civilization-development-possible"
published_at: "2023-12-12T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657864c0e2b48_urudu.jpg"
keywords: []
---

# #UrduLanguage | ഉർദു ഭാഷ; നാഗരികതയെയും വികസനത്തെയും സാധ്യമാക്കിയ ഭാഷ 

> **Lead Summary:** **വടകര: [ **നാഗരികതയെയും വികസനത്തെയും ഒരേപോലെ സാധ്യമാക്കിയ ഭാഷയാണ് ഉർദു. ഇന്ത്യക്കൊപ്പം വളർന്നു കൊണ്ടാണ് നാഗരികതയെയും വികസനത്തെയും ഉർദു ഭാഷ സാധ്യമാക്കിയതെന്ന് വടകര മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു പ്രേമൻ പറഞ്ഞു.

## Article Content

**വടകര: [ **നാഗരികതയെയും വികസനത്തെയും ഒരേപോലെ സാധ്യമാക്കിയ ഭാഷയാണ് ഉർദു. ഇന്ത്യക്കൊപ്പം വളർന്നു കൊണ്ടാണ് നാഗരികതയെയും വികസനത്തെയും ഉർദു ഭാഷ സാധ്യമാക്കിയതെന്ന് വടകര മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു പ്രേമൻ പറഞ്ഞു.

അനുദിനം മാറി കൊണ്ടിരിക്കുന്ന കേരളത്തിലെ തൊഴിൽ മേഖലകളിൽ ഉർദു ഭാഷയുടെ പ്രസക്തി ദിനംപ്രതി വർദ്ധിച്ചു വരികയാണെന്നും അവർ പറഞ്ഞു. വടകര ബി. ആർ. സി.യുടെ നേതൃത്വത്തിൽ ഉർദു ദിനാഘോഷവും ടാലന്റ് ടെസ്റ്റ് പരീക്ഷയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

റവന്യൂ ജില്ലാ അക്കാഡമിക് സെക്രട്ടറി ഷെഹസാദ് മാസ്റ്റർ വേളം അധ്യക്ഷത വഹിച്ചു. യോഗത്തിൽ, അബു ലയിസ് കാക്കുനി ആമുഖഭാഷണം നടത്തി.

വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് വിനീഷ് കുരിക്കിലാട്, എ.കെ അബുല്ല ,ഷെറീന ചോമ്പാല, പ്രോഗ്രാം കോർഡിനേറ്റർ ദിൽന, ബിന്ദു സംസാരിച്ചു. വടകര ബി ആർ സിയുടെ കീഴിൽ നിന്നും അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കാളികളായി.

കുട്ടികളുടെ വിവിധ സർഗ പരിപാടികൾക്ക് ദിനാഘോഷം വേദിയൊരുക്കി. അധ്യാപകരായ ജിഷ വി.സി, റജിന.എം കെ, അഷ്കർ മലോൽ മുക്ക്, രാകേഷ് എം.കെ, മുഹമ്മദ് എ.എം,സന്ദീപ് വടകര പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168701/urdu-language-made-civilization-development-possible)