---
title: "#MilletSong | ആരോഗ്യദായകമായ ചെറു ധാന്യങ്ങളുടെ പ്രചാരണം; മില്ലറ്റ് സോങ് പ്രകാശനം ചെയ്തു"
english_title: "#MilletSong #released #Promotion #healthy #small #grains"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168742/milletsong-released-promotion-healthy-small-grains"
published_at: "2023-12-12T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65788631ee831_millet_song.jpg"
keywords: []
---

# #MilletSong | ആരോഗ്യദായകമായ ചെറു ധാന്യങ്ങളുടെ പ്രചാരണം; മില്ലറ്റ് സോങ് പ്രകാശനം ചെയ്തു

> **Lead Summary:** **വടകര: [ **മില്ലറ്റ് മിഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ രചിച്ച് സംസ്ഥാന ചെയർപേഴ്സൺ എസ് ശ്രീലത സാങ്കേതിക സഹായം നൽകി ജോണി ദേവ് സംഗീതം നൽകി ആര്യ ദേവി ആലപിച്ച മില്ലറ്റ് സോങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്തു.

## Article Content

**വടകര: [ **മില്ലറ്റ് മിഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ രചിച്ച് സംസ്ഥാന ചെയർപേഴ്സൺ എസ് ശ്രീലത സാങ്കേതിക സഹായം നൽകി ജോണി ദേവ് സംഗീതം നൽകി ആര്യ ദേവി ആലപിച്ച മില്ലറ്റ് സോങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്തു.

ആരോഗ്യദായകമായ ചെറു ധാന്യങ്ങളുടെ പ്രചാരണം താഴെത്തട്ടിലേക്ക് എത്തിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉതകും എന്ന് അവർ പറഞ്ഞു. മില്ലറ്റ് മിഷൻ ജില്ലാ സെക്രട്ടറി സെഡ് എ സൽമാൻ അധ്യക്ഷത വഹിച്ചു.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കെപി അബ്ദുസമദ്, മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു. റാഗി, തിന, ചാമ, മലഞ്ചാമ, പനിവരക്, കുതിരവാലി, വരക്, മണിച്ചോളം, കമ്പ് എന്നീ ഒൻപത് ചെറു ധാന്യങ്ങളെ കുറിച്ചും 'ചെറുതല്ലി ചെറുധാന്യം....' എന്ന് ആരംഭിക്കുന്ന ഈ പാട്ടിൽ പരാമർശം ഉണ്ട്.

ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നൽകി ആരോഗ്യം പ്രദാനം ചെയ്യും ചെറു ധാന്യങ്ങൾ എന്ന് പറയുന്നു. ചെറു ധാന്യങ്ങളുടെ പെരുമയാൽ ഭാരതം ഇന്ന് ലോകത്തിൻറെ നെറുകയിൽ എത്തിനിൽക്കുന്നു എന്നാണ് ഗാനം സമാപിക്കുന്നത്.

മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡന്റ് ആയ വടയക്കണ്ടി നാരായണൻ ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്.

ഒട്ടേറെ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതുകയും ആകാശവാണിയിൽ അഭിമുഖം നടത്തുകയും നൂറുകണക്കിന് ബോധവൽക്കരണ ക്ലാസുകൾ എടുക്കുകയും മറ്റു യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

മില്ലറ്റ് മിഷന്റെ നേതൃത്വത്തിൽ ഏക്കർ കണക്കിന് സ്ഥലത്ത് ജില്ലയിലെ കർഷകർ ചെറു ധാന്യം കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചാണ് കൃഷി നടത്തുന്നത്.

ഇതിന് പുറമേ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലും കൃഷിയും മറ്റു ബോധവൽക്കരണ പരിപാടികളും നടത്തിവരുന്നു. ഗാനത്തിൻ്റെ ലിങ്ക്: https://youtu.be/RjN5EVP5CvU?si=PvnatPuRwyk2Wfuu

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168742/milletsong-released-promotion-healthy-small-grains)