---
title: "#MusicalTheaterAcademy | സംഗീതനാടക അക്കാദമി; താലൂക്കിലെ കലാസമിതി പ്രവർത്തകരുടെ യോഗം ചേർന്നു "
english_title: "#MusicalTheaterAcademy #meeting #KalaSamiti #workers #taluk #held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168810/musicaltheateracademy-meeting-kalasamiti-workers-taluk-held"
published_at: "2023-12-13T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579461b28d90_academi.jpg"
keywords: []
---

# #MusicalTheaterAcademy | സംഗീതനാടക അക്കാദമി; താലൂക്കിലെ കലാസമിതി പ്രവർത്തകരുടെ യോഗം ചേർന്നു 

> **Lead Summary:** **വടകര: [ **കേരള സംഗീതനാടക അക്കാദമി രൂപീകരിച്ച ജില്ലാ കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ വടകര താലൂക്കിലെ കലാസമിതി പ്രവർത്തകരുടെ യോഗം ചേർന്നു.

## Article Content

**വടകര: [ **കേരള സംഗീതനാടക അക്കാദമി രൂപീകരിച്ച ജില്ലാ കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ വടകര താലൂക്കിലെ കലാസമിതി പ്രവർത്തകരുടെ യോഗം ചേർന്നു.

വടകര ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ നടന്ന യോഗം സംഗീതനാടക അക്കാദമി നിർവ്വാഹക സമിതി അംഗം വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. ടി.പി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കലാസമിതി സെക്രട്ടറി സുനിൽ തിരുവങ്ങൂർ മാർഗ്ഗരേഖ അവതരിപ്പിച്ചു.

ടി. രാജൻ മാസ്റ്റർ, പത്മലോചനൻ, ധനരാജൻ, ചന്ദ്രൻ മണിയൂർ, എന്നിവർ സംസാരിച്ചു. താലൂക്കിലെ മുഴുവൻ കലാസമിതികളെയും സംഗീത നാടക അക്കാ ഡമിയിൽ റജിസ്റ്റർ ചെയ്യാനും പ്രാദേശിക കലാകാരന്മാരുടെ ഡാറ്റാബേങ്കുണ്ടാക്കാനും യോഗം തീരമാനിച്ചു. അനിൽ ആയഞ്ചേരി സ്വാഗതവും സജീവൻ ചോറോട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168810/musicaltheateracademy-meeting-kalasamiti-workers-taluk-held)