---
title: "#Shebinasuicide | ഷെ​ബി​ന​യു​ടെ ആ​ത്മ​ഹ​ത്യ; തെളിവുകൾ ഉണ്ടായിട്ടും ബ​ന്ധു​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു"
english_title: "#Shebinasuicide #Protests #grow #stronger #relatives #arrested #despite #evidence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168820/shebinasuicide-protests-grow-stronger-relatives-arrested-despite-evidence"
published_at: "2023-12-13T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65794ec02e835_shabna.jpg"
keywords: []
---

# #Shebinasuicide | ഷെ​ബി​ന​യു​ടെ ആ​ത്മ​ഹ​ത്യ; തെളിവുകൾ ഉണ്ടായിട്ടും ബ​ന്ധു​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

> **Lead Summary:** **ഓർക്കാട്ടേരി: [** ഷെ​ബി​ന​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രാ​യ ബ​ന്ധു​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മ​ര​ണം ന​ട​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ആ​രോ​പ​ണ​വി​ധേ​യ​നാ​യ മാ​തൃ​സ​ഹോ​ദ​ര​നെ മാ​ത്ര​മാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**ഓർക്കാട്ടേരി: [** ഷെ​ബി​ന​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രാ​യ ബ​ന്ധു​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മ​ര​ണം ന​ട​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ആ​രോ​പ​ണ​വി​ധേ​യ​നാ​യ മാ​തൃ​സ​ഹോ​ദ​ര​നെ മാ​ത്ര​മാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം പു​റ​ത്തു​വ​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്കു പു​റ​മെ വീ​ട്ടി​ലെ മ​റ്റു ബ​ന്ധു​ക്ക​ളെ കു​റി​ച്ചും വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​വ​രെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​നോ ന​ട​പ​ടി എ​ടു​ക്കാ​നോ പൊ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ഷെ​ബി​ന​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

സം​ഭ​വ​ദി​വ​സം ഷെ​ബി​ന ത​ന്നെ ചി​ത്രീ​ക​രി​ച്ച വി​ഡി​യോ​യി​ലു​ള്ള വീ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും നി​ര​വ​ധി പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി പൊ​ലീ​സി​ന് വ്യ​ക്ത​മാ​യ മൊ​ഴി​ക​ൾ ഷെ​ബി​ന​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് എ​ല്ലാ​റ്റി​നും ദൃ​ക്സാ​ക്ഷി​യാ​യ മ​ക​ളു​ടെ മൊ​ഴി​യും പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പൊ​ലീ​സ് ന​ട​പ​ടി​യി​ൽ അ​രൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് രൂ​പ​വ​ത്ക​രി​ച്ച ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളും അ​തൃ​പ്തി​യി​ലാ​ണ്.

പു​റ​മേ​രി, ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന ക​ർ​മ​സ​മി​തി​യി​ൽ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും അം​ഗ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള കു​ന്നു​മ്മ​ക്ക​ര​യി​ലെ ഭ​ർ​തൃ കു​ടും​ബം കേ​സ് തേ​ച്ചു​മാ​യ്ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ലാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് ബ​ല​മേ​കു​ന്ന​താ​ണ് പൊ​ലീ​സി​ന്റെ സ​മീ​പ​നം.

പ്ര​തി​ക​ളെ കു​റി​ച്ച് കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ന​ൽ​കി​യി​ട്ടും ആ​രോ​പ​ണ​വി​ധേ​യ​രാ​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള വ​ട​ക​ര ഡി​വൈ.​എ​സ്.​പി അ​ട​ക്ക​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്. അ​തി​നി​ടെ, ഭാ​വി​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ക​ർ​മ​സ​മി​തി​യു​ടെ യോ​ഗം ഇ​ന്ന​ലെ രാ​ത്രി അ​രൂ​രി​ൽ ചേ​ർ​ന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168820/shebinasuicide-protests-grow-stronger-relatives-arrested-despite-evidence)