---
title: "#UrduDayCelebration| ലോക ഉർദു ദിനാചരണം; അല്ലാ മാ ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് പരീക്ഷയും ഉർദു ദിനാചരണവും സംഘടിപ്പിച്ചു"
english_title: "#World #UrduDay #Celebration #AllahMaIqbal #organized #TalentTest #Exam #UrduDayCelebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169163/world-urduday-celebration-allahmaiqbal-organized-talenttest-exam-urdudaycelebration"
published_at: "2023-12-14T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ad0c29f718_urdu_1.jpg"
keywords: []
---

# #UrduDayCelebration| ലോക ഉർദു ദിനാചരണം; അല്ലാ മാ ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് പരീക്ഷയും ഉർദു ദിനാചരണവും സംഘടിപ്പിച്ചു

> **Lead Summary:** **തോടന്നൂർ : [ **ലോക ഉർദു ദിനാചരണത്തിൻ്റെ ഭാഗമായി തോടന്നൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ തിരുവള്ളൂർ നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ അല്ലാ മാ ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് പരീക്ഷയും ഉർദു ദിനാചരണവും നടന്നു. ഒപ്പം വിദ്യാർത്ഥികളുടെ ഗസൽ ആലാപനവും, പ്രസംഗം, വായനാ മത്സരം എന്നിവയും നടന്നു.

## Article Content

**തോടന്നൂർ : [ **ലോക ഉർദു ദിനാചരണത്തിൻ്റെ ഭാഗമായി തോടന്നൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ തിരുവള്ളൂർ നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ അല്ലാ മാ ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് പരീക്ഷയും ഉർദു ദിനാചരണവും നടന്നു. ഒപ്പം വിദ്യാർത്ഥികളുടെ ഗസൽ ആലാപനവും, പ്രസംഗം, വായനാ മത്സരം എന്നിവയും നടന്നു.

പരിപാടി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.പി.സി നിശാന്ത് പി.എം അദ്ധ്യക്ഷത വഹിച്ചു. തോടന്നൂർ എ. ഇ.ഒ വിനോദ് എം. മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ 25 സ്കൂളുകളിൽ നിന്ന് 200 കുട്ടികൾ പങ്കെടുത്തു.

ഒപ്പം ജില്ലാ കലാമേളയിൽ പങ്കെടുത്തവർക്ക് അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ലാ കോ ഓഡിനേറ്റർ യൂനുസ് വടകര സ്വാഗതവും സ്മിത നന്ദിയും പറഞ്ഞു. ചടങ്ങിൽ ലിനീഷ് വി, കൃഷ്ണകുമാർ എം, മിനി എൻ, റഫീഖ് എം., നിഷ എൻ, റഷീദ് എം, റഫീഖ് ഇ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169163/world-urduday-celebration-allahmaiqbal-organized-talenttest-exam-urdudaycelebration)