---
title: "#road| രണ്ട് കോടിയുടെ പദ്ധതി തുടങ്ങി; എസ് മുക്ക് -വള്ള്യാട് -കോട്ടപ്പള്ളി-തിരുവള്ളൂർ റോഡ് ഇനി മികച്ച നിലവാരത്തിൽ"
english_title: "#Twocrore #project #started #SMuk-Vallyad-Kottappalli-Tiruvallur #road #now #good #condition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169202/twocrore-project-started-smuk-vallyad-kottappalli-tiruvallur-road-now-good-condition"
published_at: "2023-12-14T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b019402a94_kunjabthulla_1.jpg"
keywords: []
---

# #road| രണ്ട് കോടിയുടെ പദ്ധതി തുടങ്ങി; എസ് മുക്ക് -വള്ള്യാട് -കോട്ടപ്പള്ളി-തിരുവള്ളൂർ റോഡ് ഇനി മികച്ച നിലവാരത്തിൽ

> **Lead Summary:** **വടകര: [**[ ]2023 -24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച എസ് മുക്ക് - വള്ള്യാട് - കോട്ടപ്പള്ളി - തിരുവള്ളൂർ റോഡ് മികച്ച നിലവാരത്തിലേക്കുയരുകയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഈ റോഡിന്റെ ഭരണാനുമതിയും , സാങ്കേതിക അനുമതിയും , ടെൻഡർ നടപടികളും പൂർത്തീകരിച്ചിരിച്ചു. ആവശ്യമുള്ള സ്ഥലങ്ങളിൽ ഡ്രൈനേജ് , ഒരു കൾവെർട്ട്, സുരക്ഷാമുന്നറിയിപ്പുകൾ എന്നിവ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

## Article Content

**വടകര: [**[ ]2023 -24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച എസ് മുക്ക് - വള്ള്യാട് - കോട്ടപ്പള്ളി - തിരുവള്ളൂർ റോഡ് മികച്ച നിലവാരത്തിലേക്കുയരുകയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഈ റോഡിന്റെ ഭരണാനുമതിയും , സാങ്കേതിക അനുമതിയും , ടെൻഡർ നടപടികളും പൂർത്തീകരിച്ചിരിച്ചു. ആവശ്യമുള്ള സ്ഥലങ്ങളിൽ ഡ്രൈനേജ് , ഒരു കൾവെർട്ട്, സുരക്ഷാമുന്നറിയിപ്പുകൾ എന്നിവ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആണ് നിർമ്മാണം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. എസ് മുക്ക് വള്ള്യാട് കോട്ടപ്പള്ളി തിരുവള്ളൂർ റോഡിൻറെ ഗുണഭോക്താക്കളുടെ യോഗം പറമ്പിൽ ഗവൺമെൻറ് യു.പി.സ്കൂളിൽ വച്ച് ചേർന്നു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സബിത മണക്കുനി, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് അസിസ്റ്റൻറ് എൻജിനീയർ ഷക്കീർ , വാട്ടർ അതോറിറ്റി അസി. എൻജിനിയർ,ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജനകീയ സർക്കാരിൻറെ വികസന കാഴ്ചപ്പാടുകൾക്കൊപ്പം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയരുകയാണെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169202/twocrore-project-started-smuk-vallyad-kottappalli-tiruvallur-road-now-good-condition)