---
title: "#LiteratureFestival| കടത്തനാട് ലിറ്ററേച്ചർ വെസ്റ്റിവൽ വിളംബര ജാഥ നടത്തി"
english_title: "#KadthanadLiteratureFestival #held #announcement #procession"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169223/kadthanadliteraturefestival-held-announcement-procession"
published_at: "2023-12-14T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b0e658c444_JADHA.jpg"
keywords: []
---

# #LiteratureFestival| കടത്തനാട് ലിറ്ററേച്ചർ വെസ്റ്റിവൽ വിളംബര ജാഥ നടത്തി

> **Lead Summary:** വടകര:[ ഡിസംബർ 16,17 തീയ്യതികളിൽ വടകര ടൗൺ ഹാളിൽ വച്ച് നടത്തുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ പ്രചരണാർത്ഥം, കലാ-സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരെ അണിനിരത്തിക്കൊണ്ട് നഗരത്തിൽ നടന്ന വിളംബര ജാഥ ശ്രദ്ധേയമായി.

## Article Content

വടകര:[ ഡിസംബർ 16,17 തീയ്യതികളിൽ വടകര ടൗൺ ഹാളിൽ വച്ച് നടത്തുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ പ്രചരണാർത്ഥം, കലാ-സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരെ അണിനിരത്തിക്കൊണ്ട് നഗരത്തിൽ നടന്ന വിളംബര ജാഥ ശ്രദ്ധേയമായി.

ഇ.വി.വത്സൻ മാസ്റ്റർ,തയ്യുള്ളതിൽ രാജൻ, രാജേന്ദ്രൻ എടത്തുംകര,ഐ.മൂസ ശശികുമാർ പുറമേരി,പി.പി.രാജൻ, പുറന്തോടത്ത് സുകുമാരൻ, അഡ്വ.സി.വത്സലൻ, കളത്തിൽ പീതാംബരൻ,വി.കെ.പ്രേമൻ,നല്ലാടത്ത് രാഘവൻ, സി .പി .വിശ്വനാഥൻ, അച്ചുതൻ പുതിയെടുത്ത് തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി,

വടകര ടൗൺഹാളിനടുത്തു നിന്നും ആരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാൻ്റിൽ സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169223/kadthanadliteraturefestival-held-announcement-procession)