---
title: "#RevolutionaryYouth| ഷബ്‌നയുടെ മരണം; പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, റവല്യൂഷണറി യൂത്ത്"
english_title: "#Shabna's #death #Accused #shouldbe #charged #murder #RevolutionaryYouth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169251/shabnas-death-accused-shouldbe-charged-murder-revolutionaryyouth"
published_at: "2023-12-14T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b2252c4ce9_youth.jpg"
keywords: []
---

# #RevolutionaryYouth| ഷബ്‌നയുടെ മരണം; പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, റവല്യൂഷണറി യൂത്ത്

> **Lead Summary:** **കുന്നുമ്മക്കര: [**നെല്ലാച്ചേരിയിൽ ഷബ്‌ന ഭർതൃഗൃഹത്തിൽ പീഢനം മൂലം ആത്മഹത്യ ചെയ്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് റവല്യൂഷണറി യൂത്ത് ഇരുപ്പ് സമരം സംഘടിപ്പിച്ചു.

## Article Content

**കുന്നുമ്മക്കര: [**നെല്ലാച്ചേരിയിൽ ഷബ്‌ന ഭർതൃഗൃഹത്തിൽ പീഢനം മൂലം ആത്മഹത്യ ചെയ്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് റവല്യൂഷണറി യൂത്ത് ഇരുപ്പ് സമരം സംഘടിപ്പിച്ചു.

ശാരീരികമായുണ്ടായ പീഢനത്തിന് ശേഷം ഷബ്‌ന വാതിലടച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്ന് വീട്ടുകാർക്ക് ഉത്തമ ബോധ്യമുണ്ടായിട്ടും അത് തടയാൻ ശ്രമിക്കാതെ ഷബ്‌നയുടെ വീട്ടുകാർ അരൂരിൽ നിന്ന് വരുന്നത് വരെ കാത്തിരുന്ന് ഷബ്‌നയുടെ മരണം ഉറപ്പു വരുത്തുകയാണ് ഇതിലൂടെ വീട്ടുകാർ ചെയ്തത്.

അതുകൊണ്ട് തന്നെ ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആർ.എം.പി.ഐ ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.കെ സിബി പറഞ്ഞു. ഭരണ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് റവല്യൂഷണറി യൂത്ത് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് പ്രസിഡണ്ട് ജി.രതീഷ് സെക്രട്ടറി പി.ടി നിഖിൽ , വി.കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169251/shabnas-death-accused-shouldbe-charged-murder-revolutionaryyouth)