---
title: "#KKRama | മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര കേരളം ചുറ്റിയടിക്കുന്ന ടൂർ - കെ കെ രമ "
english_title: "#NavakeralaYatra #Tour #Kerala #ChiefMinister #Ministers #KKRama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169325/navakeralayatra-tour-kerala-chiefminister-ministers-kkrama"
published_at: "2023-12-15T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bdb1d4dbc3_rama_mla.jpg"
keywords: []
---

# #KKRama | മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര കേരളം ചുറ്റിയടിക്കുന്ന ടൂർ - കെ കെ രമ 

> **Lead Summary:** **ഒഞ്ചിയം: [ **മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര കേരളം ചുറ്റിയടിക്കുന്ന ടൂറായി മാറിയെന്ന് കെ കെ രമ എം എൽ എ പാഞ്ഞു. സെക്രട്ടേറിയറ്റ് നിശ്ചലമാക്കിയത് മാത്രമാണ് നവകേരളസദസ്സിന്റെ നേട്ടം.

## Article Content

**ഒഞ്ചിയം: [ **മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര കേരളം ചുറ്റിയടിക്കുന്ന ടൂറായി മാറിയെന്ന് കെ കെ രമ എം എൽ എ പാഞ്ഞു. സെക്രട്ടേറിയറ്റ് നിശ്ചലമാക്കിയത് മാത്രമാണ് നവകേരളസദസ്സിന്റെ നേട്ടം.

26 ന് വടകര കോട്ടപ്പറമ്പിൽ നടത്തുന്ന കുറ്റ വിചാരണ സദസ്സ് വിജയിപ്പിക്കാനായി യു .ഡി.എഫ് , ആർ എം പി മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ചെയർമാൻ കെ.അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കോട്ടയിൽ രാധാകൃഷണൻ, പി.ബാബുരാജ്, ടി സി രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, യു.എ.റഹീം, ശശിധരൻ തോട്ടത്തിൽ,കവിത അനിൽ കുമാർ വി പി പ്രകാശൻ,സി.സുഗതൻ, വി കെ അനിൽകുമാർ,കെ പി വിജയൻ, പി കെ കോയ കെ പി രവീന്ദ്രൻ പ്രസംഗിച്ചു,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169325/navakeralayatra-tour-kerala-chiefminister-ministers-kkrama)