---
title: "#KadthanaduLiteratureFestival | കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം "
english_title: "#Kadthanadu #Literature #Festival #starts #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169461/kadthanadu-literature-festival-starts-tomorrow"
published_at: "2023-12-15T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c4377cb839_fest.jpg"
keywords: []
---

# #KadthanaduLiteratureFestival | കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം 

> **Lead Summary:** **വടകര: [** കടത്തനാടിന്റെ മണ്ണിന് അക്ഷര വെളിച്ചം പകർന്ന് രണ്ടു ദിവസം നീണ്ടു നിൽകുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. നാളെ (ശനിയാഴ്ച്ച ) രാവിലെ 9 :30 ന് വടകര ടൗൺഹാളിൽ ഇരു വേദികളിലായി നടക്കുന്ന ഫെസ്റ്റിവൽ പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ എം എൽ എയാണ് ഉദ്ഘാടനം ചെയ്യുന്നത്.

## Article Content

**വടകര: [** കടത്തനാടിന്റെ മണ്ണിന് അക്ഷര വെളിച്ചം പകർന്ന് രണ്ടു ദിവസം നീണ്ടു നിൽകുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. നാളെ (ശനിയാഴ്ച്ച ) രാവിലെ 9 :30 ന് വടകര ടൗൺഹാളിൽ ഇരു വേദികളിലായി നടക്കുന്ന ഫെസ്റ്റിവൽ പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ എം എൽ എയാണ് ഉദ്ഘാടനം ചെയ്യുന്നത്.

ജനാദിപത്യ, സാഹിത്യ സംവാദം കൊണ്ട് മുഖരിതമാകുന്ന വേദിയിൽ കേരളത്തിലെ സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ ഒത്തു ചേരുന്ന നാല്പത്തി ഏഴ് സെക്ഷനുകളുണ്ട്. നൂറ്റി ഇരുപത് പ്രഭാഷകരാണ് സംവദിക്കാനെത്തുന്നത്.

പത്തോളം പ്രമുഖ പ്രസാദകരുടെ പുസ്തകോല്സവവും, എഴുത്തുകാരുടെ സംഘമവും മേളയുടെ ഭാഗമായുണ്ട്. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ഐ. മൂസ്സ അധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ഡയറക്ടർ കൽപ്പറ്റ നാരായണൻ ആമുഖ പ്രഭാഷണം നടത്തും.

ചടങ്ങിൽ കെ. മുരളീധരൻ എം പി, കെ. കെ. രമ എം എൽ എ, നഗരസഭ അധ്യക്ഷ കെ. പി. ബിന്ദു. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ, രാജേന്ദ്രൻ എടത്തുംകര, പാറക്കൽ അബ്ദുള്ള, കെ പ്രവീൺ കുമാർ, മനയത്ത്‌ ചന്ദ്രൻ, പി. കെ. ദിവാകരൻ എന്നിവർ ആശംസ നേരും.

ഒന്നാം ദിവസം നടുക്കുന്ന വിവിധ സെഷനുകളിൽ സംഗീത സംവിധായകൻ എം ജയചന്ദ്രൻ, വി. ടി. മുരളി, സാഹിത്യകാരന്മാരായ എസ് ഹരീഷ്, ടി. ഡി. രാമകൃഷ്ണൻ, ആഷാ മേനോൻ, സജയ് കെ. വി., ഡോ. ദാമോദര പ്രസാദ്, ഡോ. എച്ച്. സന്തോഷ്, പി എൻ ഗോപീകൃഷ്ണൻ, ഡോ. ജെ. ദേവിക, റഫീഖ് അഹമ്മദ്, ഡോ.ഇ വി രാമകൃഷ്ണൻ, ഡോ. എൻ. ഹനുമന്തയ്യ എം പി, കെ. ഇ. എൻ., കെ വേണു, റിയാസ് കോമു, എമിൽ മാധവി എന്നിവർ സംബന്ധിക്കും.

'ഗാന്ധിജി: ഒരു പുന: സന്ദർശനം' എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടവും, ജനാധിപത്യത്തിന്റെ തളർച്ച എന്ന വിഷയം കെ വേണുവും അവതരിപ്പിക്കും. ഇരു വേദികളിലായാണ് പരിപാടികൾ നടക്കുന്നത്.

ലിംഗ സമത്വത്തിന്റെ വർത്തമാനം എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന സെഷനിൽ സുജ സൂസൻ ജോർജ്, ബിന്ദു കൃഷ്ണ, ഡോ. എം. ജി. മല്ലിക, ഡോ. എം. ഹരിപ്രിയ എന്നിവരും, യുവ രാഷ്ട്രീയത്തിs ചുമതലകൾ എന്ന സെഷനിൽ യുവജന നേതാക്കളായ വി. ടി. ബൽറാം, വി. വസീഫ്, പി കെ ഫിറോസ്, നിജേഷ് അരവിന്ദ് എന്നിവരും പങ്കെടുക്കും.

സോളോ ഡ്രാമ എന്ന വിഷയത്തിൽ മഞ്ജുളൻ വിഷയം അവതരിപ്പിക്കും. രണ്ടാം ദിവസമായ 17ന് കാലത്തു ഭാവനയുടെ രാഷ്ട്രീയം എന്ന സെഷനിൽ പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ, പത്രപ്രവർത്തകനായ പി. ലിജീഷ് എന്നിവർ വിഷയാവതരണം നടത്തും.

തുടർന്ന് വിവിധ വിഷയങ്ങളിൽ നടക്കുന്ന സെഷനുകളിൽ ടി. ടി. ശ്രീകുമാർ, എൻ. വേണു, പി. കെ. പാറക്കടവ്, കെ. രേഖ, സിതാര എസ്., ശിഹാബുദീൻ പൊയ്ത്തുംകടവ്, സി. വി. ബാലകൃഷ്ണൻ, ഡോ. എസ്സ്. എസ്സ്. ലാൽ, യു. കെ. കുമാരൻ, വി. ആർ. സുധീഷ്, ഡോ. പി. കെ. രാജശേഖരൻ, സോമൻ കടലൂർ, എം. മുകുന്ദൻ, ദിനേശൻ കരിപ്പള്ളി, ഡോ. പി. പവിത്രൻ എന്നിവർ സംബന്ധിക്കും.

ചടങ്ങിനോട് അനുബന്ധിച്ചു നെഹ്‌റു ഇന്ത്യയുടെ ഓർമ്മ എന്ന സെഷനിൽ എം. ലിജുവും രാഷ്ട്രീയത്തിലെ ധാർമികത എന്ന വിഷയം കെ. എൻ. എ. ഖാദറും, മാധ്യമ സെഷനിൽ പ്രമോദ് രാമനും, സഹകരണ പ്രസ്ഥാനത്തെ പറ്റിയുള്ള സെഷനിൽ പ്രശസ്ത സഹകാരി രമേശൻ പാലേരി ഉൾപ്പെടെയുള്ള പ്രമുഖരും സംബന്ധിക്കും.

തുടർന്ന് നടക്കുന്ന മാപ്പിളപ്പാട്ടിന്റെ ഇശൽ പെരുമ, ഭാവനയുടെ ഭാവി, കടത്തനാടിന്റെ സംഗീതം, എന്നീ സെഷനുകളിൽ ഫൈസൽ എളേറ്റിൽ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും.

ചടങ്ങിനോട് അനുബന്ധിച്ചു മണ്മറഞ്ഞ എഴുത്തുകാരായ ടി, പി, രാജീവനേയും, പുനത്തിൽ കുഞ്ഞബ്ദുള്ളയെയും, അക്ബർ കക്കെട്ടിലിനെയും, എം സുധാകരനെയും അനുസ്മരിക്കും. ഡോ.: ശശിതരൂര് ഇന്ത്യയുടെ ഭാവി എന്നവിഷയത്തെ അധികരിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169461/kadthanadu-literature-festival-starts-tomorrow)