---
title: "#milletcultivation | നെറ്റ്‌ സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; തരിശു ഭൂമിയിൽ മില്ലറ്റ് കൃഷിയുമായി വടകര നഗരസഭ "
english_title: "#Net #Zero #Carbon #Kerala #People #Vadakara #municipality #millet #cultivation #barren #land"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169490/net-zero-carbon-kerala-people-vadakara-municipality-millet-cultivation-barren-land"
published_at: "2023-12-15T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c55e848e1f_millet.jpg"
keywords: []
---

# #milletcultivation | നെറ്റ്‌ സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; തരിശു ഭൂമിയിൽ മില്ലറ്റ് കൃഷിയുമായി വടകര നഗരസഭ 

> **Lead Summary:** **വടകര: [ **ഹരിത കേരളം മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാർഷിക മേഖലയിൽ വടകര നഗരസഭ മില്ലറ്റ് കൃഷിക്ക് ആരംഭം കുറിക്കുന്നത്.

## Article Content

**വടകര: [ **ഹരിത കേരളം മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാർഷിക മേഖലയിൽ വടകര നഗരസഭ മില്ലറ്റ് കൃഷിക്ക് ആരംഭം കുറിക്കുന്നത്.

നഗര സഭയിൽ വാർഡ് നാല് പഴങ്കാവിൽ വെച്ച് കോഴിക്കോട് ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് മില്ലറ്റ് കൃഷി ഉദ്‌ഘാടനം ചെയ്തു.

മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിന് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി സജീവ് കുമാർ സ്വാഗതം പറഞ്ഞു. നവകേരളം കർമ പദ്ധതി ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ഹരിത കേരളം സംസ്ഥാന മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സഞ്ജീവ് എസ് യു മുഖ്യാതിഥിയായി പങ്കെടുത്തു.

നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി വി ശുഭ, മില്ലറ്റ് കൃഷി കോഡിനേറ്റർ ഉണ്ണികൃഷ്ണൻ പേരാമ്പ്ര, മിഷൻ സംസ്ഥാന കോർ ടീം അംഗം ഡോ: കെ വി മുഹമ്മദ് കുഞ്ഞി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

നിലവിലുള്ള കൃഷി ഭൂമിയിൽ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിനോടൊപ്പം തരിശു ഭൂമിയെ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.

നെറ്റ് സീറോ കാർബൺ കേരളം പ്രവർത്തനങ്ങൾ ഏറ്റെടുത്ത സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കേരളം മിഷന്റെ സഹകരണത്തോടെ മില്ലറ്റ് കൃഷി വ്യാപകമാക്കുന്നതിന്റെ ആദ്യ പ്രവർത്തനം കൂടിയാണ് നഗരസഭയിൽ നടപ്പിലാക്കുന്നത്.

നെറ്റ്‌ സീറോ കാർബൺ പ്രവർത്തനം വടകര നഗരസഭയിൽ ഹരിത കേരളം മിഷൻ മില്ലറ്റ് മിഷൻ കൃഷി വകുപ്പ് തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മില്ലറ്റ് കൃഷി വ്യാപകമാക്കാൻ ഉദ്ദേശിക്കുന്നത്.

നിലവിൽ ആരോഗ്യ മേഖലയിൽ മില്ലറ്റ് സാധ്യത വളരെയേറെ പരാമർശിക്കുന്നുണ്ട്. മില്ലറ്റ് കൃഷിക്ക് ജലസേചന സൗകര്യവും വളരെ കുറച്ച് മാത്രം മതിയെന്നത് ഇതിന്റെ കൃഷി സാധ്യതയെ വർധിപ്പിക്കുന്നു. വാർഡ് 4 ലാണ് നഗരസഭയിൽ മില്ലറ്റ് കൃഷി ഉദ്ഘാടനം ചെയ്തത്.

വാർഡിലെ മറ്റ് ഇടങ്ങളിലേക്ക് മില്ലറ്റ് വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ ഒന്നര ഹെക്റ്റർ സ്ഥലത്ത് വിത്ത് വിതയ്ക്കും. കൃഷി വകുപ്പിന്റെ പദ്ധതിയിലാണ് വിത്ത്, വളം എന്നിവ ലഭ്യമാക്കുന്നത്. മറ്റുള്ള വാർഡുകളും മില്ലറ്റ് കൃഷിക്കായി ഒരുങ്ങുന്നുണ്ട്.

30 ഹെക്ടറോളം തരിശുഭൂമി നഗരസഭയിൽ ഉണ്ട്. നഗരസഭയുടെ കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഭൂമിയിൽ യോജ്യമായ സ്ഥലങ്ങളിൽ മില്ലറ്റ് കൃഷി ചെയ്യാം. വിളവെടുക്കുന്ന മില്ലറ്റ് വിപണി സാധ്യത മില്ലറ്റ് മിഷൻ സഹകരണത്തോടെയാണ് നടത്തുക

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169490/net-zero-carbon-kerala-people-vadakara-municipality-millet-cultivation-barren-land)