---
title: "#RJD | നടപടി ഉടൻ സ്വീകരിക്കണം; ഷബ്നയുടെ വീട്ടിൽ ആർ ജെ ഡി ജില്ലാ പ്രസിഡന്റ്  മനയത്ത് ചന്ദ്രനും സംഘവും സന്ദർശിച്ചു"
english_title: "#Action #taken #immediately #RJD #district #president #ManayathChandran #team #visited #Shabna #house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169497/action-taken-immediately-rjd-district-president-manayathchandran-team-visited-shabna-house"
published_at: "2023-12-15T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c5a79a4750_rjd.jpg"
keywords: []
---

# #RJD | നടപടി ഉടൻ സ്വീകരിക്കണം; ഷബ്നയുടെ വീട്ടിൽ ആർ ജെ ഡി ജില്ലാ പ്രസിഡന്റ്  മനയത്ത് ചന്ദ്രനും സംഘവും സന്ദർശിച്ചു

> **Lead Summary:** ** വടകര: [ **ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത ഷബ്നയുടെ വീട്ടിൽ ആർ ജെ ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് മനയത്ത് ചന്ദ്രൻ പറഞ്ഞു.

## Article Content

** വടകര: [ **ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത ഷബ്നയുടെ വീട്ടിൽ ആർ ജെ ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് മനയത്ത് ചന്ദ്രൻ പറഞ്ഞു.

നെല്ലാച്ചേരിയിൽ ആത്മഹത്യ ചെയ്‌ത ഷബ്‌നയുടെ മരണം ദൂരുഹത നിറഞ്ഞതും സംശയാസ്‌പദവുമാണെന്നും ഇതിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ആർ.ജെ.ഡി ആവശ്യപ്പെട്ടു.

പീഡനം തുടർന്ന സാഹചര്യത്തിൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്നുപോലും സംശയം ജനിപ്പിക്കുന്ന വിധത്തിലാണ് മരണം സംഭവിച്ചിട്ടുള്ളത്. പോലീസ് ജാഗ്രതയോടെയുള്ള അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

നരഹത്യാ കുറ്റം ചുമത്തണമെന്നും ബന്ധപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്‌ത്‌ അന്വേഷണം ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രത്യക്ഷ സമരത്തിന് ആർ.ജെ.ഡി മുൻകൈയ്യെടുക്കും.

ഷബ്‌നയുടെ അരൂരിലുള്ള വീട്ടിൽ ആർ.ജെഡി നേതാക്കൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, എം.കെ.ഭാസ്കരൻ, പി.എം. നാണു, വിമല കളത്തിൽ, നെല്ലോളി ചന്ദ്രൻ, വി.കെ.സന്തോഷ്, കെ.കെ.മനോജ് കുമാർ, വിനയൻ, പ്രബീഷ് ആദിയൂർ, പി.കിരൺജിത്ത്, ജിതിൻ കണ്ടിയിൽ, ബിനിഷ, ടി.പി. വിജയൻ തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169497/action-taken-immediately-rjd-district-president-manayathchandran-team-visited-shabna-house)