---
title: "#Applications | സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും മക്കൾക്ക് അപേക്ഷിക്കാം "
english_title: "#Applications #invited #scholarships #Children #lottery #agents #sellers #apply"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169532/applications-invited-scholarships-children-lottery-agents-sellers-apply"
published_at: "2023-12-15T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c71260d16c_application.jpg"
keywords: []
---

# #Applications | സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും മക്കൾക്ക് അപേക്ഷിക്കാം 

> **Lead Summary:** **വടകര: [ **സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2023 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: [ **സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2023 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.

ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

2023 ലെ എസ്എസ്എൽസി പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർ സെക്കൻഡറി, മറ്റു റെഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും, റഗുലർ / പ്രൊഫഷണൽ/ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഡിസംബർ 23. ഫോൺ: 0495 2378222

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169532/applications-invited-scholarships-children-lottery-agents-sellers-apply)