---
title: "#VDSatheesan | എന്ത് ജനാധിപത്യം? ജനാധിപത്യത്തിന്റെ വിശ്വാസം തകർന്നതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് വിഡി സതീശൻ "
english_title: "#democracy #VDSatheesan #said #everyone #share #breakdown #faith #democracy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169675/democracy-vdsatheesan-said-everyone-share-breakdown-faith-democracy"
published_at: "2023-12-16T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d41a9104a9_vd.jpg"
keywords: []
---

# #VDSatheesan | എന്ത് ജനാധിപത്യം? ജനാധിപത്യത്തിന്റെ വിശ്വാസം തകർന്നതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് വിഡി സതീശൻ 

> **Lead Summary:** **വടകര: [** രണ്ട് ദിവസം നീണ്ട് നിൽക്കുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവല്ലിന് വടകര ടൗൺഹാളിൽ തുടക്കമായി. 'ഇത് എന്ത് ജനാധിപത്യം? എന്ന് ചോദിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്.

## Article Content

**വടകര: [** രണ്ട് ദിവസം നീണ്ട് നിൽക്കുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവല്ലിന് വടകര ടൗൺഹാളിൽ തുടക്കമായി. 'ഇത് എന്ത് ജനാധിപത്യം? എന്ന് ചോദിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്.

ജനാധിപത്യ സംവിധാനത്തെ കുറിച്ചുള്ള വിശ്വാസം തകർന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ടെന്ന് വിഡി സതീശൻ തുറന്നടിച്ചു. ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്ത് ജനാധിപത്യത്തെ കുഴിച്ച് മൂടി ഗീബൽസിനെ വെല്ലുന്ന പി ആർ ഗിമിക്കിലുടെ ഫാസ്റ്റിറ്റുകൾ ആധിപത്യം നേടുകയാണ്. ദേശീയതയെ കുറിച്ചും തെറ്റായ പ്രചരണം നടക്കുകയാണ്.

ഗാന്ധിയുടെ ദേശീയതയും അതിത്രീവ ദേശീയതയും കടലും കടലാഴിയും തമിലുള്ള വ്യത്യാസമുണ്ട്. ലോകത്ത് ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം വർദ്ധിക്കുമ്പോൾ ദുർബലർക്ക് ഒപ്പം നിൽക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പാലിക്കണം.

മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കരുത്. അനന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാൻ കഴിയട്ടെ - വി ഡി സതീശൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ അഡ്വ ഐ മൂസ അധ്യക്ഷത വഹിച്ചു.

കൽപ്പറ്റ നാരായണൻ ആമുഖ പ്രഭാഷണം നടത്തി. സതീശൻ എടക്കുടി സ്വാഗതം പറഞ്ഞു. കെ കെ രമ എം എൽ എ, മുനിസിപ്പൽ ചെയർ പേഴ്സൺ കെ.പി ബിന്ദു, പാറക്കൽ അബ്ദുള്ള, അഡ്വ കെ പ്രവീൺ കുമാർ, മനയത്ത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ലത്തീഫ് കല്ലറയിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169675/democracy-vdsatheesan-said-everyone-share-breakdown-faith-democracy)