---
title: "#publicmeeting | ചോമ്പാൽ മത്സ്യവിതരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഹാർബറിൽ പ്രഭാതപൊതുയോഗം സംഘടിപ്പിച്ചു "
english_title: "#morning #public #meeting #organized #harbor #leadership #Chompal #Fishery #Workers #Union"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169687/morning-public-meeting-organized-harbor-leadership-chompal-fishery-workers-union"
published_at: "2023-12-16T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d4a123ff67_meeting.jpg"
keywords: []
---

# #publicmeeting | ചോമ്പാൽ മത്സ്യവിതരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഹാർബറിൽ പ്രഭാതപൊതുയോഗം സംഘടിപ്പിച്ചു 

> **Lead Summary:** **ചോമ്പാല: [ **തൊഴിലാളികളേ നമുക്കൊന്നിക്കാം അനീതിക്കെതിരെ അണിനിരക്കാം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ചോമ്പാൽ മത്സ്യവിതരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ചോമ്പാല ഹാർബറിൽ പ്രഭാത പൊതുയോഗം സംഘടിപ്പിച്ചു.

## Article Content

**ചോമ്പാല: [ **തൊഴിലാളികളേ നമുക്കൊന്നിക്കാം അനീതിക്കെതിരെ അണിനിരക്കാം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ചോമ്പാൽ മത്സ്യവിതരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ചോമ്പാല ഹാർബറിൽ പ്രഭാത പൊതുയോഗം സംഘടിപ്പിച്ചു.

യൂണിയൻ പ്രസിഡന്റ് സുബ്രഹ്മണ്യൻ കോറോത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷംസീർ ചോമ്പാല ഉദ്‌ഘാടനം നിർവഹിച്ചു.

ഹാർബറിൽ കുടിവെള്ളവും ഡോക്ടർ സേവനവും ലഭ്യമാക്കണമെന്നും ടൂവീലർ പാർക്കിങ്ങിന് സൗകര്യം വർദ്ധിപ്പിക്കണമെന്നും ആവശ്യങ്ങൾ നേടിയെടുക്കാൻ മുഴുവൻ തൊഴിലാളികളും ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മുഹമ്മദലി പാനൂർ, റഷീദ് മടപ്പള്ളി, എന്നിവർ സംസാരിച്ചു. മഹമൂദ് വള്ളിക്കാട്, ഷെഫീഖ് ചോമ്പാല, നാസർ മണിയൂർ, ലത്തീഫ് കോട്ടക്കൽ, റസാഖ് മാളിയേക്കൽ, രാജേഷ് (മാട്ടു ), നസീർ അഴിയൂർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169687/morning-public-meeting-organized-harbor-leadership-chompal-fishery-workers-union)