---
title: "#SunilPIlayadam | ഗാന്ധിയോട് ചേർന്ന് നിൽക്കാൻ കാരണങ്ങൾ എറെയുണ്ട് - സുനിൽ പി ഇളയിടം"
english_title: "#SunilPIlayadam #reasons #stick #Gandhi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169755/sunilpilayadam-reasons-stick-gandhi"
published_at: "2023-12-16T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d7ec59f288_fest.jpg"
keywords: []
---

# #SunilPIlayadam | ഗാന്ധിയോട് ചേർന്ന് നിൽക്കാൻ കാരണങ്ങൾ എറെയുണ്ട് - സുനിൽ പി ഇളയിടം

> **Lead Summary:** ** വടകര: [ **ഗാന്ധിയും ഇടത് പക്ഷവും തമ്മിൽ ഭിന്നതകൾ ഏറെയുണ്ടെങ്കിലും ഗാന്ധി - അംബേദ്കർ ദർശനങ്ങളെ ഊർജ്ജമാക്കി ഫാസിസത്തിന് എതിരെ പോരാട്ടം ശക്തമാക്കണമെന്ന് സുനിൽ പി ഇളയിടം.

## Article Content

** വടകര: [ **ഗാന്ധിയും ഇടത് പക്ഷവും തമ്മിൽ ഭിന്നതകൾ ഏറെയുണ്ടെങ്കിലും ഗാന്ധി - അംബേദ്കർ ദർശനങ്ങളെ ഊർജ്ജമാക്കി ഫാസിസത്തിന് എതിരെ പോരാട്ടം ശക്തമാക്കണമെന്ന് സുനിൽ പി ഇളയിടം.

ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ' ഗാന്ധിജി : ഒരു പുന: സന്ദർശനം എന്ന സെഷനിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ മതവത്ക്കരിക്കുന്നതിരെ ഗാന്ധിജി ശക്തമായ പ്രതിരോധം ഉയർത്തി.

തൊഴിലാളികൾ, കർഷകർ, ദളിതർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടു വന്നു. യൂറോ കേന്ദ്രീകൃതമായ വികസന സങ്കൽപ്പങ്ങളോട് വിയോജിപ്പ് ഉണ്ടായിരുന്നു. മത രാഷ്ട്ര നിർമ്മാണക്കാരോട് ഗാന്ധി ശക്തമായി പെരുതി.

പാക്കിസ്ഥാനിൽ വന്ന അഭയാർത്ഥികളെ സമാധാനിപ്പിച്ചു.' അവിടെയുള്ള തിന്മക്ക് പകരം ഇവിടെ ( ഇന്ത്യയിൽ) തിന്മ അനുവദിക്കാൻ കഴിയില്ല എന്ന നിലപാടിൽ ഉറച്ച് നിന്നു. രാജ്യത്തെ മുഴുവൻ പേരും ഒരു മതത്തിൽ നിന്നായാലും രാഷ്ട്രത്തിന് മതം ഉണ്ടാകാൻ പാടില്ല എന്ന നിലപാടിൽ ഉറച്ച് നിന്നു.

മതത്തെ മുന്നിൽ നിറുത്തുന്ന രാഷ്ട്ര സങ്കൽപ്പത്തിനെതിരെ അടിത്തട്ടിൽ നിന്നും ഉയർത്തിയ പ്രക്ഷോഭം മത വാദികൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു.

ഗാന്ധിജിയോട് ചേർന്ന് നിൽക്കാൻ നുറ് കാര്യങ്ങൾ ഉള്ളപ്പോൾ വിമർശിക്കാനുള്ള കാര്യങ്ങളിൽ നിന്ന് നമ്മുക്ക് മാറി നിൽക്കാം. ഗാന്ധി നിരന്തരമായി തിരുത്തലുകൾക്ക് വിധേയമായിട്ടുണ്ടെന്നും - സുനിൽ പി ഇളയിടം പറഞ്ഞു. ആർ ഷിജു മോഡറേറ്ററായിരുന്നു. കളത്തിൽ പീതാംബരൻ സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169755/sunilpilayadam-reasons-stick-gandhi)