---
title: "#cultivation | ഹരിതാഭമാക്കാൻ നിലമൊരുക്കി; ആയഞ്ചേരിയിൽ 25 ഏക്കർ തരിശ് ഭൂമിയിൽ നെൽകൃഷി ഒരുങ്ങുന്നു "
english_title: "#Prepared #ground #greening #Paddy #cultivation #done #acres #barren #land #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169790/prepared-ground-greening-paddy-cultivation-done-acres-barren-land-ayanchery"
published_at: "2023-12-16T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657da01668eab_cultivation.jpg"
keywords: []
---

# #cultivation | ഹരിതാഭമാക്കാൻ നിലമൊരുക്കി; ആയഞ്ചേരിയിൽ 25 ഏക്കർ തരിശ് ഭൂമിയിൽ നെൽകൃഷി ഒരുങ്ങുന്നു 

> **Lead Summary:** **ആയഞ്ചേരി: [ **നാട് ഹരിതാഭമാക്കാൻ നിലമൊരുക്കി. ആയഞ്ചേരിയിൽ 25 ഏക്കർ തരിശ് ഭൂമിയിൽ നെൽകൃഷി ഒരുങ്ങുന്നു.

## Article Content

**ആയഞ്ചേരി: [ **നാട് ഹരിതാഭമാക്കാൻ നിലമൊരുക്കി. ആയഞ്ചേരിയിൽ 25 ഏക്കർ തരിശ് ഭൂമിയിൽ നെൽകൃഷി ഒരുങ്ങുന്നു.

ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയഞ്ചേരി കൃഷിഭവന്റെയും, കിസാൻ മിത്ര ആയഞ്ചേരി കർഷക സഹായ സംഘത്തിന്റെയും നേതൃത്വത്തിൽ 25 ഏക്കർ തരിശ് ഭൂമിയിൽ നെൽകൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി നിലമൊരുക്കൽ പ്രവൃത്തി തുടങ്ങി.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു.

കിസാൻ മിത്ര ചെയർമാൻ ടി എൻ അബ്ദുൾ നാസർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ അബ്ദുൾ ഹമീദ്, ലതിക പി എം, സി എച് പദ്മനാഭൻ,കെ എം വേണുമാസ്റ്റർ, അസ്‌ലം കടമേരി, കുട്ടി കൃഷ്ണൻ മാസ്റ്റർ, നുപ്പറ്റ നസീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169790/prepared-ground-greening-paddy-cultivation-done-acres-barren-land-ayanchery)