---
title: "#PNGopikrishnan | മോദി പിൻതുടരുന്നത് സവർക്കറിസം; പി എൻ ഗോപീകൃഷ്ണൻ "
english_title: "#Modi #follows #Savarkarism #PNGopikrishnan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169802/modi-follows-savarkarism-pngopikrishnan"
published_at: "2023-12-16T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657db013d8ae8_png.jpg"
keywords: []
---

# #PNGopikrishnan | മോദി പിൻതുടരുന്നത് സവർക്കറിസം; പി എൻ ഗോപീകൃഷ്ണൻ 

> **Lead Summary:** **വടകര: [ **മോദിയുടെ പ്രത്യയ ശാസ്ത്രം പൂർണ്ണമായും സവർക്കറിസത്തോട് കടപ്പെട്ടിരിക്കുകയാണെന്ന് എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ. വടകരയിൽ നടന്ന ലിറ്റച്ചേറ്റർ ഫെസ്റ്റിവലിൽ ' ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: [ **മോദിയുടെ പ്രത്യയ ശാസ്ത്രം പൂർണ്ണമായും സവർക്കറിസത്തോട് കടപ്പെട്ടിരിക്കുകയാണെന്ന് എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ. വടകരയിൽ നടന്ന ലിറ്റച്ചേറ്റർ ഫെസ്റ്റിവലിൽ ' ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സവർക്കറിസത്തെ പരാജയപ്പെടുത്തിയത് ഗാന്ധിജിയാണ്. അത് കൊണ്ടാണ് അവർ ഗാന്ധിജിയെ നീക്കം ചെയ്തത്. ഫാസിസവും നാസിസവും 10 വർഷം മാത്രമാണ് നില നിന്നത്. ഇന്ത്യൻ ഫാസിസം 100 വർഷത്തിലേക്ക് കടക്കുകയാണ്.

അവർ ജനാധിപത്യത്തിനുള്ളിൽ പ്രവർത്തിക്കുകയാണ്. പൗതത്വ നിയമത്തിന് പിന്നിലും സർവക്കറിസത്തിന്റെ സ്വാധീനമുണ്ട്. കേരളത്തിലുണ്ടായ മലബാർ കലാപത്തെ കുറിച്ച് ഹിന്ദി ഹൃദയ മേഖലയിൽ നുണകൾ പ്രചരിപ്പിച്ച് ധ്രുവീകരണമുണ്ടാക്കുന്നതിലും അവർ വിജയിച്ചു.

മാപ്പിളമ്മാരെ കൊള്ളക്കാരായി ചിത്രീകരിച്ചു. കലാപകാരികൾക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായില്ല - പി എൻ ഗോപീകൃഷ്ണൻ പറഞ്ഞു. വി കെ ജോബിഷ് മേഡറേറ്റായിരുന്നു. സി കെ വിശ്വനാഥൻ, ഹരീന്ദ്രൻ കരിമ്പനപ്പാലം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169802/modi-follows-savarkarism-pngopikrishnan)