---
title: "സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷ ഉറപ്പാക്കണം :മനയത്ത് ചന്ദ്രന്‍"
english_title: " LJD district president Manayath Chandran said that steps should be taken to ensure the security of government offices"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16991/ljd-district-president-manayath-chandran-said-that-steps-should-be-taken-to-ensure-the-security-of-government-offices"
published_at: "2021-12-20T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c043659b733_MANAYAT CHANDRAN - FIRE .jpg"
keywords: []
---

# സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷ ഉറപ്പാക്കണം :മനയത്ത് ചന്ദ്രന്‍

> **Lead Summary:** വടകര: വടകര താലൂക്ക് കത്തി നശിച്ച സാഹചര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഓഫീസ് കത്താനിടായ സാഹചര്യവും കണ്ടെത്തണമെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

## Article Content

വടകര: വടകര താലൂക്ക് കത്തി നശിച്ച സാഹചര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഓഫീസ് കത്താനിടായ സാഹചര്യവും കണ്ടെത്തണമെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

** വിദഗ്ദ അന്വേഷണം നടത്തണമെന്ന് എല്‍.ജെ ഡി വടകര മണ്ഡലം കമ്മിറ്റി **

വടകര താലൂക്ക് ഓഫീസ് കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചത് അവിശ്വസനീയമായ സാഹചര്യത്തില്‍ വിദഗ്ദ അന്വേഷണം നടത്തണമെന്ന് എല്‍.ജെ ഡി വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.കെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.വി.പി. ജയന്‍, അഡ്വ.ബൈജു രാഘവന്‍, രാജന്‍ പറമ്പത്ത്, വി.പി.നാണു.പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16991/ljd-district-president-manayath-chandran-said-that-steps-should-be-taken-to-ensure-the-security-of-government-offices)