---
title: "#commemorative | സ്മരണാർത്ഥം; സരോജിനിയമ്മയുടെ കുടുംബം വടകര സി എച്ച് സെന്ററിന് ഫണ്ട് കൈമാറി "
english_title: "#commemorative #Sarojiniamma #family #handedover #funds #Vadakara #CHCentre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169945/commemorative-sarojiniamma-family-handedover-funds-vadakara-chcentre"
published_at: "2023-12-17T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ea5e33e02e_fund.jpg"
keywords: []
---

# #commemorative | സ്മരണാർത്ഥം; സരോജിനിയമ്മയുടെ കുടുംബം വടകര സി എച്ച് സെന്ററിന് ഫണ്ട് കൈമാറി 

> **Lead Summary:** **വടകര: [** തിരുവള്ളൂർ സ്വദേശി പരേതയായ കൂമുള്ളി സരോജിനിയമ്മയുടെ സ്മരണാർത്ഥം കുടുംബം വടകര സി എച്ച് സെന്ററിന് ഫണ്ട് കൈമാറി. സരോജിനി അമ്മയുടെ ഒസിയ്യത്തു പ്രകാരം എല്ലാ വർഷവും മക്കൾ നേരിട്ടെത്തി ഫണ്ട് ഏല്പിക്കാറുണ്ട്.

## Article Content

**വടകര: [** തിരുവള്ളൂർ സ്വദേശി പരേതയായ കൂമുള്ളി സരോജിനിയമ്മയുടെ സ്മരണാർത്ഥം കുടുംബം വടകര സി എച്ച് സെന്ററിന് ഫണ്ട് കൈമാറി. സരോജിനി അമ്മയുടെ ഒസിയ്യത്തു പ്രകാരം എല്ലാ വർഷവും മക്കൾ നേരിട്ടെത്തി ഫണ്ട് ഏല്പിക്കാറുണ്ട്.

പതിവ് തെറ്റാതെ ഈ വർഷവും ഫണ്ട് കൈമാറി. മകൾ ഷീജ ഭായിയുടെ സാന്നിധ്യത്തിൽ സരോജിനി അമ്മയുടെ പേരമകൾ ദേവപ്രിയയിൽ നിന്ന് വടകര സി എച്ച് സെൻ്റർ ട്രഷറർ പാലപ്പൊയിൽ ചെക്കനാജി ഫണ്ട് സ്വീകരിച്ചു.

വടകര സി എച്ച് സെൻ്റർ പുതിയ ബിൽഡിങ് ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന ചടങ്ങിൽ ജനറൽ സിക്രട്ടറി അബ്‌ദുറഹ്മാൻ മക്ക, പി അബ്‌ദുൽ അസീസ്, മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169945/commemorative-sarojiniamma-family-handedover-funds-vadakara-chcentre)