---
title: "#ShashiTharoor | വായനയേയും എഴുത്തിനേയും പ്രോത്സാഹിപ്പിക്കണം - ശശി തരൂർ "
english_title: "#Reading #writing #encouraged #ShashiTharoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170071/reading-writing-encouraged-shashitharoor"
published_at: "2023-12-17T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f384816a9f_sasi_tharoor.jpg"
keywords: []
---

# #ShashiTharoor | വായനയേയും എഴുത്തിനേയും പ്രോത്സാഹിപ്പിക്കണം - ശശി തരൂർ 

> **Lead Summary:** **വടകര: [ **എഴുത്തിനേയും സാഹിത്യത്തേയും വായനയേയും പ്രോത്സാഹിപ്പിക്കണമെന്ന് ഡോ ശശി തരൂർ എം.പി പറഞ്ഞു. ഗാന്ധിജി വടകര വന്നതിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: [ **എഴുത്തിനേയും സാഹിത്യത്തേയും വായനയേയും പ്രോത്സാഹിപ്പിക്കണമെന്ന് ഡോ ശശി തരൂർ എം.പി പറഞ്ഞു. ഗാന്ധിജി വടകര വന്നതിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ എഴുത്തുകാർ മുന്നിലാണ്. എന്നാൽ രാജ്യത്ത് ചെറിയൊരു ന്യൂനപക്ഷം മാത്രമെ എഴുത്തും വായനയും കൊണ്ടു നടക്കുന്നുള്ളൂ. വടകരയിലെ ഈ ഫെസ്റ്റ് വലിയ കൂട്ടായ്മയിൽ മാറിയതിൽ ഏറെ സന്തോഷിക്കുന്നതായി തരൂർ പറഞ്ഞു.

ഇത്തരം ഫെസ്റ്റിൽ ആവശ്യമുള്ള വിഷയങ്ങളെ കുറിച്ച് ചർച്ചയും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഐ മൂസ,കല്പറ്റ നാരായണൻ, ലത്തീഫ് കല്ലറ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170071/reading-writing-encouraged-shashitharoor)