---
title: "വടകരയിലെ തീപ്പടുത്തം ; പൊലീസിന് വന്‍ വീഴ്ച  ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന്  കെ കെ രമ എംഎല്‍എ"
english_title: " Vadakara fire; Big fall for the police That a judicial inquiry should be declared KK Rema MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17020/vadakara-fire-big-fall-for-the-police-that-a-judicial-inquiry-should-be-declared-kk-rema-mla"
published_at: "2021-12-20T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c06082d97f0_k k rama press meet .jpg"
keywords: []
---

# വടകരയിലെ തീപ്പടുത്തം ; പൊലീസിന് വന്‍ വീഴ്ച  ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന്  കെ കെ രമ എംഎല്‍എ

> **Lead Summary:** വടകര : താലൂക്ക് ഓഫീസിലെ തീപ്പടുത്തവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ കെ രമ എംഎല്‍എ വടകരയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ഒരു പ്രതിയില്‍ മാത്രം അന്വേഷണം ഒതുങ്ങുകയാണ്. താലൂക്ക് ഓഫീസ് തീ പിടിക്കുന്നതിന് മുന്‍പ് സമീപത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ തീ പിടിച്ചതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നെങ്കിലും വടകരയിലെ പൊലീസ് യാതൊരുവിധ നടപടിയും എത്തിട്ടില്ല.

## Article Content

വടകര : താലൂക്ക് ഓഫീസിലെ തീപ്പടുത്തവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ കെ രമ എംഎല്‍എ വടകരയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ഒരു പ്രതിയില്‍ മാത്രം അന്വേഷണം ഒതുങ്ങുകയാണ്. താലൂക്ക് ഓഫീസ് തീ പിടിക്കുന്നതിന് മുന്‍പ് സമീപത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ തീ പിടിച്ചതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നെങ്കിലും വടകരയിലെ പൊലീസ് യാതൊരുവിധ നടപടിയും എത്തിട്ടില്ല.

താലൂക്ക് ഓഫീസ് കത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വടകരയിലെ പൊലീസിനാണ്. നാഷണല്‍ ഹൈവേ ലാന്റ് അക്വസിഷന്‍ ഓഫീസ് , ഡി ഇ ഓഫീസ് തുടങ്ങിയ പ്രധാന ഓഫീസുകളില്‍ തീ പിടുത്തുമുണ്ടായിട്ടും പൊലീസ് ഗൗരവമായ നടപടികള്‍ എടുത്തിട്ടില്ല. കോടതി സമുച്ചയം, സബ് ജയില്‍, തുടങ്ങിയവ ഉള്‍പ്പെടുന്ന മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സിസിടിവിയും സെക്യൂരിറ്റി സംവിധാനവും ഇല്ലാത്താത്തത് അഭ്തുപ്പെടുത്തുകയാണ്.

വടകര തീപ്പിടുത്തതിന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടേയും പ്രവര്‍ത്തനം പരിശോധിക്കണം. ആര്‍ക്കും എപ്പോഴും എവിടെയും വലിഞ്ഞ് കയറാവുന്ന അവസ്ഥയിലാണ് വടകരയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഏറെ ലജ്ഞാകരമാണ്. മിനി സിവില്‍ സ്റ്റേഷനില്‍ ഗേറ്റ് അടക്കാറില്ല. സാമൂഹിക വിരുദ്ധര്‍ ഉള്‍പ്പെടുള്ളവര്‍ക്ക് തമ്പടിക്കാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം.

മൂന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിന്റെ ബാത്ത് റൂമില്‍ കയറിയാണ് തീയിട്ടത്. താലൂക്ക് ഓഫീസ് കത്തിനശിച്ചതോടെ വടകര താലൂക്കിലെ 28 വില്ലേജുകളിലായി ആയിരങ്ങളുടെ ജീവിതങ്ങള്‍ കത്തിനശിച്ചത്. ട്രഷറി ഓഫീസ് കെട്ടിടത്തില്‍ താല്‍ക്കാലിക ഓഫീസ് ഒരുക്കിയെങ്കിലും നിരവധി പരാതികളുണ്ട്. 70 ഓളം ജീവനക്കാര്‍ക്ക് ആവശ്യമായി സൗകര്യങ്ങളില്ല. മൂന്നാമത്തെ നിലയിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത് . വൈദ്യുതിവത്ക്കരണത്തിന് വന്‍ തുക മുടക്കേണ്ട സാഹചര്യമുണ്ട്. നഗരസഭയുടെ സ്ലൈകോണ്‍ ഷട്ടറിലേക്ക് താലൂക്ക് ഓഫീസ് മാറ്റുന്നതാണ് ഉചിതമെന്നും എംഎല്‍എ പറഞ്ഞു.

പൊലീസ് അറസ്റ്റ് ചെയ്ത ആന്ധ്രാ സ്വദേശിയാണ് തീവെച്ചതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മുന്‍പ് രണ്ട് മറ്റ് ചില കെട്ടിടങ്ങളില്‍ തീയിട്ടുവെന്ന് പറയുന്ന ആന്ധ്രാ സ്വദേശിയാണ് ഈ കെട്ടിടത്തിനും തീവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അത് വിശ്വസിക്കാന്‍ പ്രശാസമുണ്ട്. തീപ്പിടുത്തത്തില്‍ മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായി. താലൂക്കിലെ 28 വില്ലേജുകളിലുള്ളവരെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്ര സ്വദേശിയുടെ മേല്‍ താലൂക്ക് ഓഫീസ് തീപിടുത്തത്തിന്റെ കുറ്റം ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17020/vadakara-fire-big-fall-for-the-police-that-a-judicial-inquiry-should-be-declared-kk-rema-mla)