---
title: "#KKRama | ഏകദിന ശില്പ ശാല; ഹോമിയോപ്പതി ചികിത്സയ്ക്ക് അർഹമായ പരിഗണന നൽകണം - കെ കെ രമ "
english_title: "#OneDay #Sculpture #Workshop #Homeopathic #treatment #due #consideration #KKRama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170233/oneday-sculpture-workshop-homeopathic-treatment-due-consideration-kkrama"
published_at: "2023-12-18T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658019151e970_kk_rama.jpg"
keywords: []
---

# #KKRama | ഏകദിന ശില്പ ശാല; ഹോമിയോപ്പതി ചികിത്സയ്ക്ക് അർഹമായ പരിഗണന നൽകണം - കെ കെ രമ 

> **Lead Summary:** **വടകര: [ **ഹോമിയോപ്പതി ചികിത്സ മേഖലക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും, അത് ലഭിക്കുവാൻ വേണ്ടി ഹോമിയോപ്പതി സംഘടനകൾ നടത്തി വരുന്ന പോരാട്ടങ്ങളിൽ പൊതു ജനങ്ങളോടൊപ്പം താനും ഉണ്ടാകുമെന്നും കെ കെ രമ എം.എൽ.എ.

## Article Content

**വടകര: [ **ഹോമിയോപ്പതി ചികിത്സ മേഖലക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും, അത് ലഭിക്കുവാൻ വേണ്ടി ഹോമിയോപ്പതി സംഘടനകൾ നടത്തി വരുന്ന പോരാട്ടങ്ങളിൽ പൊതു ജനങ്ങളോടൊപ്പം താനും ഉണ്ടാകുമെന്നും കെ കെ രമ എം.എൽ.എ.

സംസ്ഥാനത്ത് ഏറെക്കുറെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഹോമിയോ ആശുപത്രികൾ ഉണ്ടായിരിക്കെ വടകര ടൗൺ കേന്ദ്രീകരിച്ചു ഹോമിയോ ഹോസ്പിറ്റൽ ഇല്ല എന്ന കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

വടകര ക്രിസ്റ്റൽ സ്യൂട്ടിൽ നടന്ന വടകര താലൂക്ക് ഏകദിന ഹോമിയോപ്പതി ശില്പശാല ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിയുന്നു എം എൽ എ.

ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹിമിയോപത്സ് കേരള വടകര യൂണിറ്റ് സംഘടിപ്പിച്ച ഏകദിന ശില്പ ശാലയിൽ, ഡോ: എസ് ജി ബിജു, (ചങ്ങനാശ്ശേരി) ഐ. സി. യു. വിൽ അഡ്‌മിറ്റ്‌ ചെയ്ത രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന കേസുകളെ സംബന്ധിച്ച തെളിവുകളോട് കൂടിയുള്ള പ്രബന്ധം അവതരിപ്പിച്ചു.

എമർജൻസി രോഗങ്ങളിൽ ഹോമിയോപ്പതി ചികിത്സയുടെ പ്രസക്തി സംബന്ധിച്ചു ഡോ : റഹീസ് കെ മിൻഹാൻസ് പരിശീലനം നൽകി. ചെയർമാൻ ഡോ: പി. പി ജമാൽ മുഹമ്മദിന്റെ അദ്ധ്യക്ഷധ വഹിച്ചു.

ഐ. എച്ച്. കെ. സംസ്ഥാന പ്രസിഡൻ്റ് ഡോ. റജു കരീം മുഖ്യ പ്രഭാഷണം നടത്തി. ഡോ. റമീസ് റഹ്‌മാൻ, ഡോ. നിതുൻ ബാല നാരായണൻ (തലശ്ശേരി), ഡോ. കെ. സി. പ്രശോഭ് കുമാർ (ബാലുശ്ശേരി). ഡോ ബബിനേഷ് ഭാസ്കർ (കോഴിക്കോട്) ഡോ. അനിഷ പി. കെ (വടകര ) എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170233/oneday-sculpture-workshop-homeopathic-treatment-due-consideration-kkrama)