---
title: "#Farewell | ദേശീയ സ്ക്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പ്; കേരള ടീം അംഗം മേമുണ്ട ഹയർസെക്കന്ററി സ്കൂളിലെ ശ്രീനന്ദ ദിലീപിന് യാത്രയയപ്പ്"
english_title: "#National #School #Volleyball #Championship #Farewell #Kerala #team #member #SrinandaDileep #MemundaHigherSecondarySchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170272/national-school-volleyball-championship-farewell-kerala-team-member-srinandadileep-memundahighersecondaryschool"
published_at: "2023-12-18T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6580361c64c87_farewell.jpg"
keywords: []
---

# #Farewell | ദേശീയ സ്ക്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പ്; കേരള ടീം അംഗം മേമുണ്ട ഹയർസെക്കന്ററി സ്കൂളിലെ ശ്രീനന്ദ ദിലീപിന് യാത്രയയപ്പ്

> **Lead Summary:** **വടകര: [** 26 മുതൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന ദേശീയ സ്ക്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗം മേമുണ്ട ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ശ്രീനന്ദ ദിലീപിന് സ്കൂൾ പി ടി എ, മേനേജ്മെന്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

## Article Content

**വടകര: [** 26 മുതൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന ദേശീയ സ്ക്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗം മേമുണ്ട ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ശ്രീനന്ദ ദിലീപിന് സ്കൂൾ പി ടി എ, മേനേജ്മെന്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

18മുതൽ കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ അഞ്ച് ദിവസത്തെ പരിശീലനത്തിന് ശേഷം ടീം തിരുച്ചിറപ്പളളിയിലേക്ക് യാത്ര തിരിക്കും. ഡിസംബർ26 മുതൽ 30 വരെയാണ് മത്സരങ്ങൾ.

യാത്രയയപ്പ് യോഗത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷനായി.ഹെഡ് മാസ്റ്റർ പി.കെ ജിതേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രജുലാൽ ടി.പി. കായികാധ്യാപകരായ ടി.എം സുബെർ ശ്രീജിത്ത് ടി.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ബി. ബീന സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170272/national-school-volleyball-championship-farewell-kerala-team-member-srinandadileep-memundahighersecondaryschool)