---
title: "വടകര താലൂക്ക് ഓഫീസ് ട്രഷറി ഓഫീസ്  കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി"
english_title: " Vadakara Taluk Office Treasury Office The building began operations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17033/vadakara-taluk-office-treasury-office-the-building-began-operations"
published_at: "2021-12-20T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c06d5db22cb_TALUK OFFICE .jpg"
keywords: []
---

# വടകര താലൂക്ക് ഓഫീസ് ട്രഷറി ഓഫീസ്  കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി

> **Lead Summary:** വടകര: തീപിടുത്തത്തില്‍ നശിച്ച വടകര താലൂക്ക് ഓഫീസ് താത്കാലികമായി മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തീപിടുത്തമുണ്ടായ കെട്ടിടത്തിന് സമീപത്തെ സബ്ട്രഷറി ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്ന് മുതല്‍ വടകര താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

## Article Content

വടകര: തീപിടുത്തത്തില്‍ നശിച്ച വടകര താലൂക്ക് ഓഫീസ് താത്കാലികമായി മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തീപിടുത്തമുണ്ടായ കെട്ടിടത്തിന് സമീപത്തെ സബ്ട്രഷറി ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്ന് മുതല്‍ വടകര താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ഓഫീസ് സംവിധാനങ്ങളില്‍ ഭൂരിഭാഗവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സംശയ നിവാരണത്തിനായി ഹെല്‍പ്‌ഡെസ്‌കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പഴയ കെട്ടിടത്തിന് സമീപത്തുതന്നെയാണ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

നേരത്തെ നല്‍കിയ അപേക്ഷകളെ കുറിച്ചറിയാന്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഹെല്‍പ്‌ഡെസ്‌കിനെ ബന്ധപ്പെടാം. സേവനങ്ങള്‍ക്കായും പരാതികള്‍ നല്‍കാനും താത്കാലിക ഓഫീസിനെയും ഹെല്‍പ്‌ഡെസ്‌കിനെയും ജനങ്ങള്‍ക്ക് സമീപിക്കാം, ലാന്‍ഡ്‌ഫോണ്‍ നമ്പറിലും ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17033/vadakara-taluk-office-treasury-office-the-building-began-operations)