---
title: "#fined | മലയാളിയുടെ വീട്ടിൽ യുപിക്കാരന്റെ മാലിന്യം; അന്യസംസ്ഥാന തൊഴിലാളിക്ക് പിഴ ചുമത്തി ഗ്രാമ പഞ്ചായത്ത് "
english_title: "#person #threw #garbage #yard #found #fined"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170423/person-threw-garbage-yard-found-fined"
published_at: "2023-12-19T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658123e6cd162_fine_3.jpg"
keywords: []
---

# #fined | മലയാളിയുടെ വീട്ടിൽ യുപിക്കാരന്റെ മാലിന്യം; അന്യസംസ്ഥാന തൊഴിലാളിക്ക് പിഴ ചുമത്തി ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **മണിയൂർ: [** മാലിന്യങ്ങൾ വീട്ട് പറമ്പിൽ വലിച്ചെറിഞ്ഞ ആളെ കണ്ട് ഗ്രാമ പഞ്ചായത്ത് പിടിച്ച് പിഴ ചുമത്തി.

## Article Content

**മണിയൂർ: [** മാലിന്യങ്ങൾ വീട്ട് പറമ്പിൽ വലിച്ചെറിഞ്ഞ ആളെ കണ്ട് ഗ്രാമ പഞ്ചായത്ത് പിടിച്ച് പിഴ ചുമത്തി.

മണിയൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ കല്ലറക്കണ്ടി ഷൈജുവിൻ്റെ വീട്ട് പറമ്പിൽ ആണ് കഴിഞ്ഞ ദിവസം മാലിന്യം വലിച്ചെറിഞ്ഞത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വീട്ടുകാരൻ വാർഡ് മെമ്പർ പ്രമോദ് മൂഴിക്കലിനെ വിവരം അറിയിച്ചു.

ശേഷം മാലിന്യം പരിശോദിച്ചപ്പോൾ അതിൽ നിന്ന് കിട്ടിയ ഓൺലൈൻ ഷോപ്പിംഗ് നടത്തിയത്തിന്റെ ബില്ല് വെച്ചാണ് വലിച്ചെറിഞ്ഞയാളെ കണ്ടെത്തിയത്.

കോഴിക്കടയിലെ ഇറച്ചിവില്പനക്കാരനായ ഉത്തർപ്രദേശ് സ്വദേശിക്കാണ് പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയത്. ഈ വഴിക്ക് സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ് സി.സി.ടി.വി സ്ഥാപിച്ച്, എത്രയും പെട്ടന്ന് ഈ വിഷയത്തിന് ഒരു പരിഹാരം ഉണ്ടാവണമെന്ന് വാർഡ് മെമ്പർ മൂഴിക്കൽ പ്രമോദ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170423/person-threw-garbage-yard-found-fined)